ADVERTISEMENT

ലൊസാഞ്ചൽസ് ∙ ഓര്‍ഗനൈസേഷന്‍സ് ഓഫ് ഹിന്ദു മലയാളി (ഓം) മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരനെ ആദരിച്ചു.

ohm-2

ഓം അംഗങ്ങളുടെ കുടുംബ സംഗമത്തിനെത്തിയ കുമ്മനത്തെ പ്രസിഡന്റ് വിനോദ് ബാഹുലേയന്‍ ബൊക്കെ നല്‍കി  സ്വീകരിച്ചു. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് കുമ്മനത്തെ വേദിയിലേക്ക് ആനയിച്ചത്.

ohm-3

നഷ്ടപ്പെട്ടുപോയ കേരളത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും തിരിച്ചു പിടിക്കലാണ് യഥാര്‍ത്ഥ നവോഥാനമെന്നു കുമ്മനം പറഞ്ഞു.ഇതിനായി വിവിധതലത്തില്‍ സഹായം നല്‍കാന്‍ ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡോ രാംദാസ് പിള്ള , രവി വള്ളത്തേരി എന്നിവര്‍ പൊന്നാട അണിയിച്ചു. പ്രൊഫ ജയകൃഷ്ണന്‍, പി ശ്രീകുമാര്‍ സുരേഷ് ഒമാന്‍ , ഡോ സിന്ധു പിള്ള എന്നിവര്‍ സംസാരിച്ചു.

ohm-4

സദസ്സിന്റെ ചോദ്യങ്ങള്‍ക്ക് കുമ്മനം മറുപടി പറഞ്ഞു. മലയാളികളുടെ സാംസ്‌കാരിക സംഘടനയായ 'കല' യുടെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനവും കുമ്മനം നിര്‍വ്വഹിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com