ADVERTISEMENT

അറ്റ്ലാന്റാ∙ അമേരിക്കയിലെ മലയാളി സംഘടനയായ ഫോമയുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക )  സമുന്നത നേതാവ് റെജി ചെറിയാന്‍ അറ്റ്ലാന്റയിൽ നിര്യാതനായി. ഫോമ റിജനല്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. അറ്റ്ലാന്റാ മെട്രോ മലയാളി അസോസിയേഷന്റെ (അമ്മ)  സ്ഥാപക നേതാക്കളിൽ പ്രമുഖനാണ്. 

ഓർത്തോഡോക്സ് യുവജന പ്രസ്ഥാനത്തിലൂടെയും ബാലജനസഖ്യത്തിലൂടെയും  സാംസ്‌കാരിക പ്രവര്‍ത്തനത്തിലേക്ക് കടന്നുവന്ന റജി ചെറിയാൻ  കേരളാ കോണ്‍ഗ്രസിന്റെ വിദ്യാർഥി സംഘടനാ പ്രസ്ഥാനമായ കെഐസ്‌സിയിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തനം തുടങ്ങി. 1990 -ല്‍ അമേരിക്കയിൽ എത്തുകയും പിന്നീട് ന്യുയോർക്ക്  വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍, അറ്റ്ലാന്റാ കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍, ഗാമാ അസോസിയേഷന്‍, ഗാമയുടെ വൈസ് പ്രസിഡന്റ്, അറ്റ്ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളില്‍ മെംബര്‍ ആയും പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

അമേരിക്കന്‍ മലയാളികള്‍ക്കായി നിലവാരം പുലര്‍ത്തുന്ന നിരവധി  സ്റ്റേജ് ഷോകള്‍ കൊണ്ടുവരികയും അതില്‍ നിന്നും ലഭിക്കുന്ന ലാഭം കേരളത്തിൽ ചാരിറ്റി പ്രവർത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തു. ഫ്‌ളോറിഡയിലും ടെക്‌സസിലും പ്രകൃതി ദുരന്തത്തില്‍ പെട്ട കുടുംബങ്ങളെ സഹായിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി കോ ഓര്‍ഡിനേറ്റ് ചെയ്ത വിജയിപ്പിക്കുന്നതില്‍ വലിയ പങ്കാണ് റെജി ചെറിയാന്‍ വഹിച്ചത്. 2003 മുതല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തു സജീവമായി പ്രവർത്തിച്ചു വരുന്നു.

പുത്തൻകാവ് സ്വദേശിയായ ആനി ചെറിയാൻ ആണ്  സഹധർമ്മിണി. ലീന ചെറിയാൻ, അലൻ ചെറിയാൻ എന്നിവരാണ്  മക്കള്‍. സംസ്കാരം പിന്നീട് അറ്റ്ലാന്റയിൽ നടക്കും.

കോഴഞ്ചേരി തേവർവേലിൽ വലിയവീട്ടിൽ പരേതരായ വി. സി ചെറിയന്റെയും  ലില്ലി ചെറിയന്റെയും മകനാണ് ലാലു എന്നു വിളിക്കപ്പെടുന്ന റജി ചെറിയാൻ. അനു ചെറിയാൻ (കോഴഞ്ചേരി), സജി ചെറിയാൻ (ന്യൂയോർക്ക്), ബിജു മാത്യു ചെറിയാൻ (ഓസ്റ്റിൻ) എന്നിവർ സഹോദരങ്ങളാണ്.

കൂടുതൽ വിവരങ്ങൾക്ക്: സജി ചെറിയാൻ ‭(914) 512-7060

വാർത്ത∙ ജോൺസൺ പുഞ്ചക്കോണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com