ADVERTISEMENT

ലൊസാഞ്ചൽസ്∙ അമേരിക്കന്‍ പര്യടനത്തിനിടയില്‍ മുന്‍ മിസോറാം ഗവർണര്‍ കുമ്മനം രാജശേഖരന്‍ അമേരിക്കയിലെ മുന്‍നിര സര്‍വകലാശാലയായ യൂണിവേഴ്‌സിറ്റി ഓഫ് ഇര്‍വിന്‍ സന്ദര്‍ശിച്ചു. ഗതാഗത രംഗത്തെ ആധുനിക കണ്ടുപിടിത്തങ്ങള്‍ കേരളത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം. 

irwin-university-3

ഗതാഗത പരിഷ്‌ക്കരണം സംബന്ധിച്ചും റോഡ് സുരക്ഷയെ കുറിച്ചും  ഏറ്റവും കൂടുതല്‍ ഗവേഷണങ്ങള്‍  നടത്തിയിട്ടുള്ള സര്‍വകലാശാലയാണ് ഇര്‍വിന്‍. സര്‍വകലാശാല ആസ്ഥാനത്തെത്തിയ കുമ്മനത്തെ മലയാളി കൂടിയായ റോഡ് ഗതാഗത വിഭാഗം തലവന്‍ പ്രഫ.ജയകൃഷ്ണന്‍ സ്വീകരിച്ചു.

irwin-university-2

ലോകത്തു വിവിധ രാജ്യങ്ങളില്‍ നടത്തുന്ന ഗതാഗത പരിഷ്‌കാരങ്ങളെക്കുറിച്ചു പവര്‍ പോയിന്റ് പ്രസന്റേഷനും ഉണ്ടായിരുന്നു. കേരളത്തിലെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും കാര്യക്ഷമമാക്കാനും സര്വ്വകലാശാലയുടെ ഭാഗത്തുനിന്ന് എന്തു സഹായവും നല്‍കാന്‍ തയാകണമെന്നു പ്രഫ. ജയകൃഷ്ണന്‍ അറിയിച്ചു.

irwin-university-4

ഡോ സന്ധ്യ , ഡോ രാംദാസ് പിള്ള , രവി വള്ളത്തേരി , നവജോത് ശര്‍മ്മ , ദീപാ ഷാ ,  പി. പ്രസാദ് , ശ്യാം ശങ്കര്‍ , പി ശ്രീകുമാര്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com