ADVERTISEMENT

ഒഹായോ∙ കൊളംബസ് സിറോ മലബാര്‍ കത്തോലിക്ക മിഷന്‍ന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ വര്‍ഷത്തെ തിരുനാളും ഷിക്കാഗോ സിറോമലബാര്‍ രൂപത മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ ഇടയസന്ദര്‍ശനവും സെപ്റ്റംബര്‍ 15 നു നടത്തും.

തിരുനാളിന്റെ നടത്തിപ്പിനായി മിഷന്‍ ഡയറക്ടര്‍ ഫാദര്‍ ദേവസ്യ കാനാട്ട് വിവിധ കമ്മിറ്റകള്‍ക്കു രൂപം നല്‍കി . അരുണ്‍ ഡേവിസ്, ബിനോയ് റപ്പായി (ട്രസ്റ്റീമാര്‍), പ്രിന്‍സ് പാറ്റാനി, കിരണ്‍ ഇലവുങ്കല്‍ (പെരുനാള്‍ കണ്‍വീനര്‍മാര്‍), ചെറിയാന്‍ മാത്യു (ലിറ്റര്‍ജി ആൻഡ് പ്രദക്ഷിണം), ഷേര്‍ലി പാറ്റാനി (പ്രസുദേന്തി), റോസ്മി അരുണ്‍ (ഡെക്കറേഷന്‍), പ്രദീപ് ഗബ്രിയേല്‍ (ഔട്ട്‌ഡോര്‍ ഡെക്കറേഷന്‍), ബെന്നി പള്ളിത്താനം, ഷിനോ ആന്റണി (ലൈറ്റ് ആൻഡ് സൗണ്ട്), ഐറിന്‍ തോമസ് (പബ്ലിക് മീറ്റിങ്), റോഷന്‍ അലക്‌സ് (ഫോട്ടോഗ്രാഫി), സോണി ജോസഫ് (ക്വയര്‍) എന്നിവരെ കമ്മിറ്റി ലീഡ്‌റേഴ്‌സ് ആയി തിരഞ്ഞെടുത്തു.

ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്ന പ്രസുദേന്തിമാരുടെ വാഴ്ച്ച തിരുനാള്‍ ദിനത്തില്‍ നടത്തപ്പെടും. തിരുനാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാനായി ഏവരെയും ക്ഷണിക്കുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com