ADVERTISEMENT

ഡാലസ്∙ ഒരു ഓണാഘോഷത്തിനു കൂടി ഡാലസിലെ മലയാളികൾ സാക്ഷ്യം വഹിച്ചു. ശനിയാഴ്ച രാവിലെ പത്തുമണിക്ക് സെന്റ്. ഇഗ്നേഷസ് പള്ളിയുടെ വിശാലമായ ഓഡിറ്റോറിയത്തിൽ, ' ഡാലസി സൗഹൃദ വേദി'യുടെ ഓണാഘോഷങ്ങൾക്ക് തിരി തെളിഞ്ഞു. ഓണക്കോടിയുടെ നിറവും ഓണപ്പൂക്കളുടെ മണവും  ഓണച്ചിന്തുകളുടെ ഈണം മനസ്സിലും നിറച്ചു കുടുംബ സമേതം വന്നെത്തിയവർ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവ പ്രതീതി ജനിപ്പിച്ചു. അതിഥികളെ വരവേൽക്കുവാനെന്നവണ്ണം പ്രവേശന കവാടത്തിൽ ഒരുക്കിയിരുന്ന മനോഹരമായ അത്തപ്പൂക്കളം കണികൾക്കൊരു ദൃശ്യ വിരുന്നൊരുക്കി.

ഓണാഘോഷത്തിന്റെ ആദ്യ പകുതിയിലെ സാംസ്‌കാരിക സമ്മേളനവേദി അലങ്കരിച്ച വിശിഷ്ടാഥിതികളുടെ നിരയിലെ  അധ്യാപക സാന്നിധ്യം സാക്ഷര കേരളത്തിന്റെ സമവാക്യം കുറിക്കുന്നതായിരുന്നു.  ഡാലസ് സൗഹൃദ വേദി പ്രസിഡന്റ് അജയകുമാർ അധ്യക്ഷനായിരുന്ന ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തിച്ചേർന്നത് , യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ മലയാളം അധ്യാപികയായ പ്രഫ. ദർശന എസ്. മനയത്ത് ആയിരുന്നു. ആശംസ പ്രസംഗകരായി എത്തിയത് 

sauhruda-vedi-onam-3

റിട്ടയേർഡ് പ്രഫസർ. സോമൻ ജോർജ്, കൗണ്ടി കോളജ് അധ്യാപകനായ ഫിലിപ്പ് തോമസ്, പ്രസ് ക്ലബ് പ്രധിനിധിയായി സണ്ണി മാളിയേക്കൽ,  സാഹിത്യകാരി അനൂപ സാം തുടങ്ങിയവർ ഉദ്ഘാടന വേദിയെ സമ്പന്നമാക്കി. ദർശന എസ്. മനയത്ത് നിലവിളക്കു തെളിച്ചു ഓണാഘോഷം ഉദ്ഘാടനം ചെയ്തു.

കലാപരിപാടികളുടെ മുന്നോടിയായി, മഹാബലിക്ക് ഡാലസ് സൗഹൃദ വേദിയും ശേഷം സദസ്സിലുണ്ടായിരുന്ന ജനങ്ങളും ചേർന്ന് വരവേൽപ്പ് നൽകി വേദിയിലേക്ക് ആനയിച്ചു. തുടർന്ന് അരങ്ങേറിയ കലാ-സംഗീത പരിപാടികൾ ഒന്നിനൊന്നു മെച്ചപ്പെട്ട നിലവാരം പുലർത്തി എന്നത് കാണികളുടെ നിർത്താതെയുള്ള കരഘോഷങ്ങളും പ്രോത്സാഹനങ്ങളും തെളിവായിരുന്നു.

sauhruda-vedi-onam-2

അവതാരകരായി എത്തിയത്, സഹോദരികളായ ബ്രിന്ദായും ബിൻസിയുമായിരുന്നു. കലാപരിപാടികളുടെ സംഘാടകരായ സുകു വർഗീസ്, സജി കോട്ടയടിയിൽ എന്നിവർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. എല്ലാറ്റിലും ഉപരിയായി ഓണാഘോഷത്തിന് തുടക്കം മുതൽ വിജയത്തിനായി തന്റെ മനസും ശരീരവും സമയവും ഉഴിഞ്ഞു വച്ച സൗഹൃദവേദി പ്രസിഡന്റ് അജയകുമാറിനും വിജയത്തിൽ അഭിമാനിക്കാൻ വകയുണ്ട്. വർണശബളമായ കലാപരിപാടികൾക്ക് ശേഷം വിഭവ സമൃദ്ധമായ ഓണസദ്യയും വിളമ്പി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com