ADVERTISEMENT

സെന്റ്ലൂയിസ്∙ സെന്റ് ലൂയിസ് കൗണ്ടി ലോറൽ പാർക്ക് അപ്പാർട്ട്മെന്റിൽ മൂന്നു വയസ്സുകാരൻ തോക്ക് എടുത്തു കളിക്കുന്നതിനിടെ വെടിയേറ്റു മരിച്ചു. സെന്റ് ലൂയിസിൽ ഈ വർഷം വെടിയേറ്റു മരിച്ച കുട്ടികളുടെ എണ്ണം ഇതോടെ 22 ആയി. വ്യാഴാഴ്ചയായിരുന്നു അപകടം ഉണ്ടായത്. സംഭവം നടക്കുമ്പോൾ കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നു.

വെടിയേറ്റ ഉടനെ പൊലീസിൽ അറിയിച്ചു. കുട്ടിയെ കാറിൽ മാതാവ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെ വഴിയിൽ കണ്ട പൊലീസ് ഉദ്യോഗസ്ഥനോട് സഹായമഭ്യർഥിച്ചു. കുട്ടിയെ പൊലീസ് വാഹനത്തിലേക്ക് മാറ്റി ഫസ്റ്റ്എയ്ഡ് നൽകിയെങ്കിലും വഴിയിൽ വച്ചു തന്നെ കുട്ടി മരിച്ചു.

baby-father

മാതാപിതാക്കളുടെ കിടപ്പു മുറിയിൽ നിന്നാണ് കുട്ടിക്ക് തോക്ക് ലഭിച്ചത്. അശ്രദ്ധയായി കിടന്നിരുന്ന തോക്ക് കുട്ടിയെടുത്തു കളിക്കുന്നതിനിടയിലാണ് വെടിയേറ്റത്. കുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിനു ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

മാതാപിതാക്കൾ തോക്ക് കുട്ടികൾക്ക് ലഭിക്കാത്ത വിധത്തിൽ സൂക്ഷിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ ഉൽകണ്ഠയുണ്ടെന്നും പൊലീസ് പറഞ്ഞു.                                                                                                                                                                                                                                                                                                                                                                                                     

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com