ADVERTISEMENT

ഷിക്കാഗോ∙ മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഷിക്കാഗോയുടെ ഈ വര്‍ഷത്തെ ഓണാഘോഷവും നിർധനര്‍ക്കുള്ള ഭവനപദ്ധതിയുടെ ഉദ്ഘാടനവും പ്രശസ്ത നടിയും നര്‍ത്തകിയുമായ ആശാ ശരത്ത് നിര്‍വഹിക്കും. 

cma-malayali-gif

 

സെപ്റ്റംബര്‍ 21-നു വൈകിട്ട് 5 മണിക്ക് ഓണസദ്യയോടുകൂടി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ നടക്കുക. 5 മണിമുതല്‍ 6.30 വരെ ഓണസദ്യ, തുടര്‍ന്ന് താലപ്പൊലി-ചെണ്ടമേളം എന്നിവയോടൂകൂടി മാവേലിയുമായി ഓണാഘോഷയാത്ര, പൊതുസമ്മേളനം, കലാമേള എന്നിവ നടക്കും. ഇത്തവണത്തെ കലാമേളയ്ക്ക് കലാരംഗത്ത് കഴിവുതെളിയിച്ച പ്രമുഖര്‍ നേതൃത്വം നല്‍കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

 

എല്ലാ മലയാളികളെയും നിറഞ്ഞമനസ്സോടെ ഓണാഘോഷത്തിലേക്ക് സ്‌നേഹത്തോടെ മിഡ്‌വെസ്റ്റ് എക്‌സിക്യൂട്ടീവ് സ്വാഗതം ചെയ്യുന്നു

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com