ADVERTISEMENT

മസ്കിറ്റ് (ഡാലസ്)∙ ഡാലസ് വൈഎംഇഎഎഫിന്റെ ആഭിമുഖ്യത്തില്‍ മീഡിയാ ഫോക്കസ് 2019 ഡാലസിലെ മസ്കിറ്റ് സിറ്റിയില്‍ സംഘടിപ്പിക്കുന്നു. വേദ പുസ്തകാടിസ്ഥാനത്തില്‍ ടെക്‌നോളജിയും, സോഷ്യല്‍ മീഡിയായും എങ്ങനെ ഉപയോഗിക്കണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ആല്‍ഫാ ടിവി ചെയര്‍മാന്‍ സജീവ് വര്‍ഗ്ഗീസ് പ്രഭാഷണം നടത്തും.

 

സെപ്റ്റംബര്‍ 15 ഞായര്‍ വൈകിട്ട് 6 മുതല്‍ മസ്കിറ്റിലുള്ള ബ്രദറണ്‍ അസംബ്ലി ഹോളിലാണ് പരിപാടികള്‍ക്കായി വേദി ഒരുക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയായുടെ അതിപ്രസരം സമൂഹത്തില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് കേള്‍ക്കുന്നതിനുള്ള അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ഫിലിപ്പ് ആഡ്രൂസ് അറിയിച്ചു.

 

പ്രവേശനം സൗജന്യമാണ്. കൂടുതല് വിവരങ്ങള്‍ക്ക്: രാജു കെ തോമസ് 469 279 9556, ലിന്‍സണ്‍ അബ്രഹാം 214 629 6684.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com