ADVERTISEMENT

ഗാർലന്റ് (ഡാലസ്) ∙ കേരള അസോസിയേഷൻ ഒക്ടോബർ 5ന് (ശനി) സംഘടിപ്പിച്ച ഫാമിലി പിക്നിക് ആവേശോജ്വലമായി. ഡാലസ്–ഫോർട്ട്‍വർത്ത് മെട്രോ പ്ലെക്സിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശനിയാഴ്ച രാവിലെ പത്തുമണിയോടെ ഗാർലന്റ് ബ്രോഡ്‌വേയിലുള്ള അസോസിയേഷൻ പ്ലേ ഗ്രൗണ്ടിൽ അംഗങ്ങൾ എത്തിചേർന്നു. അസോസിയേഷന്റെ കെട്ടിട സമുച്ചയം നിലനിൽക്കുന്ന മൂന്നേക്കറോളം വരുന്ന സ്ഥലമാണ് പിക്ക്നിക്കിനായി ഒരുക്കിയിരുന്നത്. അംഗങ്ങൾ വിവിധ കലാ– കായിക മത്സരങ്ങളിൽ പങ്കെടുത്തത് ആവേശകരമായ അനുഭവമായിരുന്നു.

kad-picnic-2

മുതിർന്നവർക്കും യുവാക്കൾക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങൾ നടന്നുവെങ്കിലും സ്ത്രീകളും പുരുഷന്മാരും അണിനിരന്ന വടംവലി മത്സരത്തിൽ പുരുഷന്മാരെ പരാജയപ്പെടുത്തി സ്ത്രീകൾ വിജയ കിരീടം ചൂടി. മത്സരങ്ങളിൽ വിജയിച്ചവർക്ക് സംഘടനാ ഭാരവാഹികൾ ട്രോഫികൾ വിതരണം ചെയ്തു.

kad-picnic-3

കേരള അസോസിയേഷൻ പ്രവർത്തനങ്ങൾക്ക് നെടുനായകത്വം വഹിക്കുന്ന ആദരണീയനായ ഐ. വർഗീസിന്റെ നിർദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന സംഘടനാ ഭാരവാഹികളായ പ്രസിഡന്റ് റോയ് കൊടുവത്ത്, ഡാനിയേൽ കുന്നേൽ, ചെറിയാൻ ചൂരനാട്, പ്രദീപ് നാഗനൂലിൽ, സാബു മാത്യു, ഓസ്റ്റിൻ സെബാസ്റ്റ്യൻ, സൈമൺ ജേക്കബ്, ബാബു മാത്യു, തോമസ് വർഗീസ്, ഫ്രാൻസിസ് തടത്തിൽ, ഗ്ലൻണ്ട ജോർജ്, രാജൻ ഐസക്ക് , മുണ്ടൻ മാണി, ബോബൻ കൊടുവത്ത്, രാജൻ ചിറ്റാർ, ടോമി നെല്ലുവേലിൽ, സുരേഷ് അച്ചുതൻ, അനശ്വർ മാംമ്പിള്ളി, ദീപക് നായർ, ക്വിസ് ജെയിംസ് എന്നിവരും പിക്നിക്കിന്റെ വിജയകരമായ പൂർത്തീകരിക്കുന്നതിന് നേതൃത്വം വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com