ADVERTISEMENT

ന്യുയോർക്ക് ∙ നോർത്ത് അമേരിക്ക– യൂറോപ്പ് ഭദ്രാസം ഉൾപ്പെടെ മർത്തോമാ സഭയിലെ എല്ലാ ഭദ്രാസനങ്ങളിലും സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 6 വരെ സംഘടിപ്പിച്ച മർത്തോമാ സന്നദ്ധ സുവിശേഷ സംഘ വാരം ഒക്ടോബർ 6 ഞായറാഴ്ച പ്രത്യേക പ്രാർഥനകളോടും ആരാധനയോടും കൂടെ സമാപിച്ചു.

ജാതിയുടേയും  മതത്തിന്റേയും പേരിൽ അവിശ്വാസത്തിന്റെയും അസഹിഷ്ണതയുടെയും മതിലുകൾ പണിയുന്നവർ അനുതാപത്തിന്റേയും വിനയത്തിന്റേയും അനുഭവത്തിലേക്ക് തിരികെ വരുന്നതിനും കേരളത്തിലെ സഭകളിൽ നിന്നും ഉയരുന്ന ക്രൈസ്തവ സാക്ഷ്യത്തിനു സമീപകാലത്തുണ്ടായ അപചയം സ്വയം തിരിച്ചറിഞ്ഞ് തിരുത്തലുകൾ വരുത്തി കുരിശിന്റെ പാതയിൽ മുന്നോട്ടു പോകുന്നതിനുള്ള ആന്തരിക ശക്തി ആർജിക്കുന്നതിനും സന്നദ്ധ സുവിശേഷക സംഘ വാരം പ്രയോജനപ്പെട്ടതായി വിലയിരുത്തപ്പെട്ടു.

marthoma-2

ഭാവിയിൽ പ്രത്യാശിക്കുവാനായി ഒന്നുമില്ലെന്നുള്ള നിരാശയിൽ ആണ്ടു പോകാതെ ക്രിസ്തുവിൽ പകരപ്പെട്ടിരിക്കുന്ന സുവിശേഷത്തിന്റെ പ്രത്യാശയിൽ അനുദിന ജീവിതം ക്രിയാത്മകമായി നയിക്കണമെന്നുമുള്ള ആഹ്വാനത്തോടെയാണ് വാരാഘോഷത്തിന് സമാപനമായത്.

സമാപനദിനമായ ഒക്ടോബർ 6 ന് ഭദ്രാസനത്തിലുള്ള  എല്ലാ ഇടവകകളിലും പ്രത്യേക ആരാധനയും സ്ത്രോത്ര കാഴ്ചയും നടത്തപ്പെട്ടു. ഡാലസ് സെന്റ് പോൾസ് മാർത്തോമ ചർച്ചിൽ നടന്ന ശുശ്രൂഷകൾക്ക് റവ. മാത്യു ജോസഫ് (മനോജച്ചൻ), സജി ജോർജ്, ഉമ്മൻ ജോൺ, ജോസഫ് (ജിനു) എന്നിവർ നേതൃത്വം നൽകി.

ഇടവകയിലെ സീനിയർ അംഗം കെ. എസ്. മാത്യു വചനശുശ്രൂഷ നടത്തി. ശുശ്രൂഷ മദ്ധ്യേ മണ്ഡല യോഗ റിപ്പോർട്ട് രാജൻ മാത്യു അവതരിപ്പിച്ചു. തോമസ് ഈശോ (ഇടവക സെക്രട്ടറി) നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com