ADVERTISEMENT

ന്യുജഴ്‌സി ∙ ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുഖ്യധാരാ രാഷ്ട്രീയ പുരസ്കാരം സണ്ണിവേല്‍, (ടെക്‌സസ്) മേയര്‍ സജി ജോര്‍ജ് മന്ത്രി കെ.ടി. ജലീലില്‍ നിന്നു ഏറ്റുവാങ്ങി. രാഷ്ടീയ രംഗത്ത് മലയാളികള്‍ നേട്ടം കൈവരിക്കുന്നതില്‍ മന്ത്രി അഭിമാനം കൊണ്ടു. പ്രസ് ക്ലബിന്റെ ആദരവ് ഏറ്റ് വാങ്ങുമ്പോള്‍ താന്‍ കൂടുതല്‍ വിനയാന്വിതനാവുന്നുവെന്ന് സജി ജോര്‍ജ് പറഞ്ഞു.

അമേരിക്കന്‍ രാഷ്ട്രീയത്തെ ആചാരവെടി മുഴക്കാതെ തന്നിലേക്ക് അടുപ്പിച്ച അദ്ദേഹം തന്നെയാണ് പുരസ്കാരത്തിന് ഏറ്റവും യോഗ്യന്‍ എന്ന് ഇന്ത്യ പ്രസ്ക്ലബ്ബ് ഏകകണ്ഠ മായി തീരുമാനിക്കുകയായിരുന്നു. ഫൊക്കാന പ്രസിഡന്റ് ബി. മാധവന്‍ നായര്‍, ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ഇന്ത്യ പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡന്റ് ടാജ് മാത്യു എന്നിവരടങ്ങുന്നതായിരുന്ന ജൂറി. 

ipcna-saji-george

ഐഎസ്ആര്‍ഒയിൽ ശാസ്ത്രജ്ഞനായിരുന്നു സജി. ടെക്‌സസ് ടെക് യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര പഠനത്തിനായി 1989 ല്‍ എത്തിയ സജി ആദ്യകാലം മുതല്‍ പ്രാദേശിക സാമൂഹിക മേഖലയില്‍ സജീവമായിരുന്നു. സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട സജി ജോര്‍ജ് മേഖലയുടെ വിദ്യാഭ്യാസ പുരോഗതിക്കും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. ഇതിനിടെ എംബിഎ ബിരുദവും കരസ്ഥമാക്കി. നാലുതവണ സണ്ണിവെയ്ല്‍ കൗണ്‍സില്‍ അംഗമായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com