sections
MORE

വി. എ. തമ്പിക്കുട്ടി വടക്കും മുറിയിൽ നിര്യാതനായി 

thampikutty-obit
SHARE

ഡാലസ് ∙ വി. എ. തമ്പിക്കുട്ടി വടക്കും മുറിയിൽ (71) കരോൾട്ടനിൽ നിര്യാതനായി.  ഭാര്യ: പരേതയായ ശാന്തമ്മ തമ്പി (അന്നമ്മ), മക്കൾ: റ്റീനി, റ്റിഷ. മരുമക്കൾ: ബിജു തുണ്ടിയിൽ (കറ്റോട്), അനീഷ് ആൻഡ്രൂസ് മണലിച്ചിറയിൽ. സഹോദരങ്ങൾ: തങ്കമ്മ, കുഞ്ഞൂഞ്ഞമ്മ, പരേതനായ കുഞ്ഞച്ചൻ വടക്കും മുറിയിൽ, കുഞ്ഞമ്മ, കുഞ്ഞുമോൾ. പരേതൻ സെന്റ് തോമസ് ക്നാനായ ചർച്ച് അംഗമാണ്.

പതിനൊന്നാം തീയതി വൈകിട്ട് ആറു മണിയോടെ പൊതു ദർശനം ഇർവിങ് സിറ്റിയിലുള്ള സെന്റ് തോമസ് ക്നാനായ പള്ളിയിൽ വച്ചും, സംസ്കാരം ശനിയാഴ്ച രാവിലെ ഒൻപതു മണിയോടെ അതേ പള്ളിയിൽ ആരംഭിച് ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ കരോൾട്ടണിൽ സ്ഥിതി ചെയ്യുന്ന ഫെർണോക്സ് സെമിത്തേരിയിലും നടക്കും എന്ന് വികാരി ജനറൽ റവ: ഫാ: മൂഴിയിൽ ചെറിയാൻ അറിയിച്ചു.  വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ചെയർമാൻ പി. സി. മാത്യു കൊടിഞ്ഞൂർ പരേതൻ ഉൾപ്പെടുന്ന ഇരവിപേരൂർ കാവുംപാട്ടു കുടുംബാംഗമാണ്.

കുടുംബാംഗങ്ങളെ വേൾഡ് മലയാളി കൗൺസിൽ ഡാളസ് പ്രോവിന്സിന്റെ അനുശോചനം അറിയിക്കുന്നതായി ചെയർമാൻ തോമസ് എബ്രഹാം, പ്രസിഡന്റ് വർഗീസ് കയ്യാലക്കകം, വൈസ് പ്രസിഡന്റ് എബ്രഹാം മാലിക്കറുകയിൽ, സെക്രട്ടറി ഷേർളി ഷാജി നിരക്കൽ, തോമസ് ചെല്ലേത്, സുനിൽ ഡേവിഡ്, ഫ്രിക്സ്മോൻ മൈക്കിൾ എന്നിവർ അറിയിച്ചു.

ശുശ്രൂഷകൾ നടക്കുന്ന പള്ളിയുടെ മേൽവിലാസം: 727 METKER STREET, IRVING, TX-75062

സെമിത്തേരിയുടെ മേൽവിലാസം: 3701 Cemetery Hill Rd., Carrollton, Tx 75007

വിവരങ്ങൾക്ക്: 469-774-3463 / 972-492-8029 അനീഷ് ആൻഡ്രൂസ് 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN US
SHOW MORE
FROM ONMANORAMA