ADVERTISEMENT

ലാസ്‌മാർഗറിത്താസ് (മെക്സിക്കൊ)∙ കർഷകരുടെ ആവശ്യം പരിഗണിച്ചു പുതിയ റോഡ് നിർമിച്ചു നൽകുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധിച്ചു സിറ്റി മേയറെ ഒാഫിസിൽ കയറി മർദിച്ചു. മേയറെ ബലമായി പുറത്തു കൊണ്ടു വന്നു ട്രക്കിനു പുറകിൽ കെട്ടി ഗ്രാമപാതയിലൂടെ വലിച്ചിഴച്ച സംഭവം സൗത്ത് മെക്സിക്കോയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു.

ലാസ്മർഗറിത്താസ് സിറ്റിയിലെ മേയറാണ് ലൂയിസ് ഫെർണാണ്ടസ്. തിരഞ്ഞെടുപ്പ് സമയത്ത് കർഷകർക്ക് നൽകിയ വാഗ്ദാനം നിറവേറ്റാത്തതിൽ പ്രതിഷേധിച്ചു പതിനൊന്നു പേരടങ്ങുന്ന കർഷകർ മേയറുടെ ഒാഫിസിലേക്ക് തള്ളികയറി അവിടെയുണ്ടായിരുന്ന സാധനങ്ങൾ നശിപ്പിക്കുകയും മേയറെ മർദിക്കുകയും ചെയ്തു. ശേഷം ട്രക്കിനു പുറകിൽ കെട്ടി വില്ലേജ് റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു.

mexico-mayor-2

മേയറെ ട്രക്കിനു പുറകിൽ കെട്ടിവലിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ വയറലായി. പൊലീസിന്റെ ഇടപെടൽ മേയറുടെ ജീവൻ രക്ഷിച്ചു. തുടർന്നു പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി.

ഇരുപത് പേർക്ക് പരുക്കേൽക്കുകയും 11 പേരെ അറസ്റ്റു ചെയ്യുകയും ചെയ്താതായി റിപ്പോർട്ടുണ്ട്. തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് രണ്ടാം തവണയാണ് മേയർക്കു നേരെ ആക്രമണം ഉണ്ടായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com