ADVERTISEMENT

ഡാലസ്∙ ഡാലസ് റീജനൽ ഒസിഐഎമ്മിന്റെ  ആഭിമുഖ്യത്തിൽ പ്രശസ്ത ഗായകൻ കെസ്റ്റർ, പിന്നണി ഗായിക എലിസബത്ത് രാജു എന്നിവർ നയിക്കുന്ന കെസ്റ്റർ ലൈവ്-ഇൻ കോൺസെർട്ട് ഒക്ടോബർ 13  ഞായറാഴ്‌ച വൈകിട്ട് 5 മണിമുതൽ ഡാലസ് മാർ തോമ്മാ ഇവന്റ് സെന്ററിൽ നടക്കും (11500 Luna Rd, Dallas, TX 75234). 

 

ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ധനശേഖരണാർത്ഥം നടത്തുന്ന ഈ പരിപാടി, അബലകളായ അമ്മമാർക്ക് സംരക്ഷണം നൽകുന്ന റാന്നി വെച്ചൂച്ചിറ മാർ ഗ്രീഗോറിയോസ് മേഴ്‌സി ഹോം, ഒറീസയിൽ ആദിവാസികളായ കുട്ടികൾക്ക്‌ ഭക്ഷണം, പഠനസൗകര്യങ്ങൾ, ആരോഗ്യസംരക്ഷണം നൽകുവാൻ പ്രവർത്തിക്കുന്ന കലഹണ്ഡി സെന്റ് തോമസ് ചിൽഡ്രൻസ് ഹോം എന്നിവയുടെ പ്രവർത്തനത്തിനായി ഉപയോഗിക്കുന്നതായിരിക്കും.

 

ആരാധന, പഠനം, സേവനം എന്നിവ ലക്ഷ്യമാക്കിയിട്ടുള്ള ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ഈ പരിപാടിയുടെ വിജയത്തിനായി എല്ലാവരെയും സ്വാഗതം ചെയ്തു കൊള്ളുന്നതായി ഭാരവാഹികൾ അറിയിച്ചു. 

 

ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും: 

റവ .ഫാ. ജോഷ്വ ജോർജ് 214 642-4669, 

ഷിജോ തോമസ്  201 772-9418, 

ഷാനു രാജൻ 214 250-7804.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com