ADVERTISEMENT

ലാസ്‌വേഗസ് ∙ മിസ്‌ വേൾഡ് അമേരിക്ക 2019 മത്സരത്തിന് വിജയ പ്രതീക്ഷയുമായി മിസ്സ് ഇന്ത്യ വേൾഡ് വൈഡ് (2018) സൗന്ദര്യറാണി ശ്രീ സെയ്നി (23) ഉൾപ്പെടെ അഞ്ച് ഇന്ത്യൻ അമേരിക്കൻ വംശജർ ലാസ്‌വേഗസിലേക്ക്. ഒക്ടോബർ 12ന് ലാസ്‌വേഗസിലെ ന്യൂ ഓർലിയൻസ് ഹോട്ടലിലാണു മത്സരത്തിന് വേദി ഒരുങ്ങിയിരിക്കുന്നത്.

അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ നിന്നും ഡിസ്ട്രിക്റ്റ് കൊളംബിയായിൽ നിന്നുമുള്ളവരാണ് മത്സരത്തിൽ മാറ്റുരയ്ക്കുക.വാഷിങ്ടൻ സിയാറ്റിൽ നിന്നുള്ള സെയ്നിയെ കൂടാതെ മൻജു ബാംഗ‍ളൂർ (23), ലൊസാഞ്ചൽസ് ലേഖാ രവി(26) , മിയാമി ഫ്ലോറിഡാ, ജസ്മിറ്റ ഗോമാൻ (20) ഐഓവ, അമൂല്യ ചാവ(17) കൻസാസ് എന്നിവർ മത്സരത്തിൽ പങ്കെടുക്കുന്നു.

12 വയസ് മുതൽ ഹൃദയ തകരാറിന് പേസ് മേക്കർ ഉപയോഗിച്ചു വരുന്നു, ഒരിക്കൽ പോലും ഡാൻസ് ചെയ്യാൻ കഴിയില്ലെന്നു ഡോക്ടർമാർ വിധിയെഴുതിയ സെയ്നിയാണ് മത്സരത്തിൽ വിജയ പ്രതീക്ഷയുമായി പങ്കെടുക്കുന്നത്. പഞ്ചാബിൽ നിന്നുള്ള മാതാപിതാക്കളോടൊപ്പം ഏഴാം വയസ്സിലാണ് സെയ്നി വാഷിങ്ടനിലെത്തുന്നത്. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പഠനം പൂർത്തിയാക്കി.

ഡാൻസിലും അഭിനയത്തിലും പരിശീലനം നേടിയ സെയ്നി പേജന്റ് മത്സരങ്ങളിൽ മനോഹരമായി നൃത്തം ചെയ്തിരുന്നു. 2018–ൽ മിസ്സ് ഇന്ത്യ വേൾഡ് വൈഡ്(2018) , 2017–ൽ മിസ്സ് ഇന്ത്യ യുഎസ്എയുമായി സെയ്നി കിരീടം ചൂടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com