ADVERTISEMENT

ലൊസാഞ്ചൽസ് ∙ സെന്റ് പയസ് ടെന്റ് ക്നാനായ കത്തോലിക്കാ പള്ളിയിലെ ചെറുപുഷ്പ മിഷൻ ലീഗിന്റെ 2019–20 പ്രവർത്തനവർഷം ഉദ്ഘാടനം നടത്തി. യൂണിറ്റ് ഡയറക്ടർ ഫാ. സിജു മുടക്കോടിൽ മിഷൻ ലീഗ് പതാക ഉയർത്തി. തുടർന്നു നടന്ന സമ്മേളനത്തിൽ മിഷൻ ലീഗ് വൈസ് പ്രസിഡന്റ് ജെറിൻ വിരിയപ്പള്ളി അധ്യക്ഷത വഹിച്ചു.

st-pius-knanaya-church-3

സെക്രട്ടറി ജെസ്നാ വെട്ടുപാറപ്പുറം റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറക്ടർ ഫാ. സിജു മുടക്കോടിൽ തിരിതെളിച്ചു കൊണ്ട് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മിഷൻ ലീഗ് ഓർഗനൈസർമാരായ അനിതാ വില്ലൂത്തറ, സിജോയ് പറപ്പള്ളി എന്നിവർ പ്രസംഗിച്ചു. തുടർന്ന് അംഗത്വ നവീകരണം നടത്തുകയും വെഞ്ചരിച്ച മിഷൻ ലീഗ് ബാഡ്ജുകൾ അംഗങ്ങൾക്ക് നൽകുകയും ചെയ്തു.

st-pius-knanaya-church-2
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com