ADVERTISEMENT

ന്യൂയോര്‍ക്ക് ∙ ഗാന്ധിജയന്തി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സമുചിതമായി ആഘോഷിച്ചു. മന്‍ഹാട്ടനില്‍ യൂണിയന്‍ സ്ക്വയറില്‍ സ്ഥാപിച്ചിരിക്കുന്ന മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കുമുന്നില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് മന്‍മോഹന്‍സിങ്, കേരള ചാപ്റ്റര്‍ പ്രസിഡന്റ് ലീല മാരേട്ട്, വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം. സെക്രട്ടറി ഹര്‍ബചന്‍ സിങ്, വൈസ് പ്രസിഡന്റുമാരായ ജോസ് ചാരുംമൂട്, മാലിനി ഷാ, സെക്രട്ടറി രാജേന്ദര്‍ ഡിച്ചിപ്പള്ളി, രാജേശ്വര്‍ റെഡ്ഡി, പോള്‍ കറുകപ്പള്ളി എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി. 

തുടര്‍ന്നു ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ പ്രസിഡന്റ് മന്‍മോഹന്‍ സിങ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹര്‍ബചന്‍ സിങ് സ്വാഗതം അര്‍പ്പിച്ചു. സമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം സംസാരിച്ചു. ദണ്ഡിയാത്ര, ജയില്‍വാസം, ഉപവാസം, ലളിതജീവിതം എന്നിവയില്‍ക്കൂടി ഇന്ത്യയ്ക്ക് നേടി തന്ന സ്വാതന്ത്ര്യം ലോകത്തിനുതന്നെ മഹത്തായ മാതൃകയും അനുകരണീയവുമാണെന്ന് ജോസ് ചാരുംമൂട് അഭിപ്രായപ്പെട്ടു. 

ഗാന്ധിജിയുടെ ജന്മദിനമായ ഒക്‌ടോബര്‍ 2 യുണൈറ്റഡ് നേഷന്‍സ് ആഗോള അഹിംസാദിനമായി ആചരിക്കുന്നത് ഭാരതീയരെ സംബന്ധിച്ചടത്തോളം അഭിമാനാര്‍ഹമാണെന്നു പോള്‍ കറുകപ്പള്ളി പ്രസ്താവിച്ചു.

2020 ജനുവരി 30 മന്‍ഹാട്ടനില്‍ വിപുലമായി  ആഘോഷിക്കുവാന്‍ മാലിനി ഷായുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തീരുമാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com