ADVERTISEMENT

ഷിക്കാഗോ ∙ കെസിവൈഎൽ ജൂബിലി ആഘോഷം ഷിക്കാഗോയില്‍ നടത്തപ്പെടുമ്പോൾ, കഴിഞ്ഞ അമ്പതു വർഷം സംഘടനയെ നയിച്ചവരും, പ്രവർത്തകരും ഒരുമിക്കുന്ന അസുലഭ നിമിഷങ്ങൾക്കു ഷിക്കാഗോ സാക്ഷ്യം വഹിക്കും. പ്രസ്തുത സംഗമത്തിന്റെ സ്റ്റിയറിങ് കമ്മിറ്റി രൂപീകൃതമായി. 

കെസിവൈഎൽ കോട്ടയം അതിരൂപതയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും, പിന്നീട് അമേരിക്കയിൽ കെസിസിഎൻഎയുടെ പ്രസിഡന്റ്,  കെസിവൈഎൽ എൻഎ സ്ഥാപകൻ, ഷിക്കാഗോ കെസിഎസ് പ്രസിഡന്റ എന്നി നിലകളില്‍ പ്രവർത്തിക്കുകയും മാധ്യമരംഗത്തു നിറസാന്നിധ്യവുമായ ജോസ് കണിയാലി, കെസിവൈഎല്ലിന്റെ രണ്ടാമത്തെ ഡയറക്ടറും, ഉഴവൂർ കോളജ് പ്രഫസറുമായ കെ. സി. ജോസഫ്, കെസിവൈഎൽ സംഘടനയുടെ അതിരൂപതാ ചാപ്ലയിൻ ആയി എട്ടു വർഷം സേവനം അനുഷ്ഠിച്ച ഫാ. എബ്രഹാം മുത്തോലത്ത്, കെസിവൈഎൽ മുൻ അതിരൂപതാ പ്രസിഡന്റ് (രണ്ടു തവണ) ജിമ്മി കണിയാലി, കെസിവൈഎൽ പ്രസിഡന്റ് ബിബീഷ് ഒലിക്കമുറിയിൽ എന്നിവരാണ് സംഗമത്തിന്റെ സ്റ്റീയറിങ് കമ്മിറ്റി അംഗങ്ങൾ. 

പരിപാടിയുടെ ചെയർമാൻ, ജനറൽ കൺവീനർ, വൈസ് ചെയർമാൻ, ജനറൽ കോഓർഡിനേറ്റഴ്സ് എന്നിവരും സ്റ്റിയറിങ് കമ്മിറ്റിയിൽ പ്രവര്‍ത്തിക്കുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com