ADVERTISEMENT

ഷിക്കാഗോ ∙ ക്‌നാനായ സമുദായത്തിന്റെ യുവജന പ്രസ്ഥാനമായ ക്‌നാനായ കാത്തലിക് യൂത്ത്‌ലീഗ് ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന വേളയില്‍  കെ.സി.വൈ.എല്‍ന്റെ പൂര്‍വ്വകാല പ്രവര്‍ത്തകരെയും നേതാക്കന്മാരെയും ആത്മീയ ഗുരുക്കന്മാരെയും പങ്കെടുപ്പിച്ചു കൊണ്ട് ഷിക്കാഗോയില്‍ വച്ച് നടക്കുന്ന 'കെ.സി.വൈ.എല്‍. തലമുറകളുടെ സംഗമ' ത്തിന്റെ ഒരുക്കങ്ങള്‍ നടന്നുവരുന്നു. അതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഫെസിലിറ്റി, അക്കോമഡേഷന്‍ കമ്മിറ്റികള്‍ സജ്ജമായിക്കഴിഞ്ഞു. 

ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളിയുടെ കൈക്കാരന്മാരായിട്ടുള്ള സാബു നടുവീട്ടിലിന്റെയും ജോമോന്‍ തെക്കേപ്പറമ്പിലിന്റെയും സിനി നെടുന്തുരുത്തിലിന്റെയും നേതൃത്വത്തില്‍ ഫെസിലിറ്റി കമ്മിറ്റിയും കെസിസിഎന്‍എ. നാഷനല്‍ കൗണ്‍സില്‍ മെമ്പര്‍ സന്തോഷ് കളരിക്കപ്പറമ്പിലിന്റെയും ഷിക്കാഗോ മുന്‍ യുവജനവേദി പ്രസിഡന്റ് ജിബിറ്റ് കിഴക്കേക്കുറ്റിന്റെയും മാത്യു മാപ്ലേട്ടിന്റെയും നേതൃത്വത്തില്‍ അക്കോമഡേഷന്‍ കമ്മിറ്റിയും സജ്ജമായിക്കഴിഞ്ഞു.

നവംബര്‍ 1, 2, 3 തീയതികളില്‍ നടക്കുന്ന കെ.സി.വൈ.എല്‍. ന്റെ ഈ മഹാസംഗമം നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറുമെന്നതില്‍ ഒരു സംശയവുമില്ല. ഈ സംഗമത്തിലേക്ക് കെ.സി.വൈ.എല്‍. ന്റെ എല്ലാ മുന്‍കാല പ്രവര്‍ത്തകരെയും ഇപ്പോഴുള്ള പ്രവര്‍ത്തകരെയും സ്വാഗതം ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com