'നന്മ'യുടെ സ്കോളർഷിപ് പദ്ധതി ഉദ്ഘാടനം ചെയ്തു
Mail This Article
ന്യൂജഴ്‌സി ∙ വടക്കേ അമേരിക്കയിലെ മലയാളി മുസ്‌ലിം കൂട്ടായ്മയായ 'നന്മ'യുടെ കേരളത്തിലെ ഉന്നത വിദ്യാഭ്യസ പഠനത്തിനുള്ള സ്കോളർഷിപ്പിന്റെ പുതിയ പ്രോജക്ടിന്റെ ഉദ്ഘാടനം ന്യൂജഴ്സിയിൽ പ്രസ് ക്ലബ് കോൺഫറൻസിൽ വച്ച് മന്ത്രി കെ.ടി.ജലീൽ നിർവഹിച്ചു. നൻമ എന്ന സംഘട തുടങ്ങിയിട്ടു ഒന്നര വർഷമേ ആയിട്ടുള്ളു എങ്കിലും കേരളത്തിലെ പ്രളയത്തിൽ ദുരിതാനുഭവിച്ചവർക്ക് 45 വീടുകൾ പണിതു നൽകി. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവനനൽകിയതിനു പുറമെ പ്രളയ പ്രദേശത്തു സൗജന്യ സൂപ്പർമാർകറ്റ് തുറന്നും പ്രളയത്തിൽ ദുരിതാനുഭവിച്ചവരെ സഹായിച്ചു.
ഏതാണ്ട് 2 കോടിയുടെ സഹായം കേരളത്തിന് നൽകി. കേരളത്തിന്റെ ഉന്നത വിദ്യഭ്യസ രംഗത്തുള്ള പ്രതിഭകളെ തിരഞ്ഞെടുത്ത് അവർക്കുള്ള സ്കോളർഷിപ് പദ്ധതി പുതിയതായി ആരംഭിക്കുന്നു. കൂടാതെ ഉദ്യോഗാർഥികൾക്കുള്ള ട്രെയിനിങ് പദ്ധതിയും അതിനു ആവശ്യമായ സഹകരണവും സംഘടനയുടെ നേതൃത്വത്തിൽ ഉടൻ ആരംഭിക്കുമെന്നു ചെയർമാൻ അബ്‌ദുൾ സമദ് പൊന്നെരി, പ്രസിഡന്റ് യു. എ. നസീർ, സെക്രട്ടറി മെഹബൂബ് എന്നിവർ അറിയിച്ചു.