ADVERTISEMENT

ആർലിങ്ടൺ (ടെക്സസ്) ∙ 2017 ൽ മിസ്സോറിയിൽ നിന്നും അപ്രത്യക്ഷമായ മൂന്നു കുട്ടികളെ ടെക്സസിലെ ആർലിങ്ടണിൽ നിന്നും ഈ മാസം 17 ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇതോടനുബന്ധിച്ചു കുട്ടികളുടെ മാതാവ് ഷോൺ റോഡ്രിഗസ്സിനെ (41) പൊലീസ് അറസ്റ്റ് ചെയ്തു.

മൂന്നു കുട്ടികളും പിതാവിന്റെ കസ്റ്റഡിയിൽ കഴിയുന്നതിനു കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ മൂന്നു കുട്ടികളേയും രണ്ടു വർഷം മുൻപു മാതാവ് സററലൻ കൗണ്ടിയിലേക്ക്  കൊണ്ടുപോയിരുന്നു. കുട്ടികളെ തട്ടികൊണ്ടുപോയ കേസിൽ ഓഗസ്റ്റ് മാസം ഇവരെ അറസ്റ്റ് ചെയ്യുന്നതിനും കോടതി ഉത്തരവിട്ടിരുന്നു.

rodrigues

സററലൻ കൗണ്ടി ഷെറിഫ് ഓഫിസ് കുട്ടികളെ കണ്ടെത്തുന്നതിനു നാഷണൽ സെന്റർ ഫോർ മിസിങ് ആന്റ് എക്സ്പ്ലോയ്റ്റഡ് ചിൽഡ്രന്റെ സഹായം അഭ്യർഥിച്ചിരുന്നു.

മൂന്നു കുട്ടികളേയും കൊണ്ടു മാതാവ് ഡാലസ് ഫോർട്ട്‌വർത്തിലേക്ക് യാത്ര ചെയ്തിരുന്നതായി കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മാതാവിനെ അറസ്റ്റു ചെയ്തത്. കുട്ടികളെ തട്ടികൊണ്ടു പോകുമ്പോൾ മൂന്നുപേർക്കും എട്ടു വയസ്സിനു താഴെയായിരുന്നു പ്രായം. മൂന്നു കുട്ടികളേയും ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഫാമിലി ആന്റ് പ്രൊട്ടക്റ്റീവ് സർവീസ് കസ്റ്റഡിയിലെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com