ADVERTISEMENT

ന്യൂയോർക്ക്∙ ഇന്ത്യൻ അമേരിക്കൻ കേരള കൾച്ചറൽ സെന്ററിന്റെ 27–ാം വാർഷിക സമ്മേളനത്തിൽ അമേരിക്കൻ മലയാളി എഴുത്തുകാരി എൽസി യോഹന്നാൻ ശങ്കരത്തിലിനെ അവാർഡ് നൽകി ആദരിക്കുന്നു. മലയാള സാഹിത്യത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. നവംബർ രണ്ടിനു ന്യൂയോർക്കിൽ നടക്കുന്ന ചടങ്ങിൽ കേരള കൾച്ചറൽ സെന്റർ ചെയർമാൻ അലക്സ് എസ്തപ്പാൻ അധ്യക്ഷനായിരിക്കും. ഇന്ത്യയുടെ ന്യൂയോർക്ക് ഡെപ്യൂട്ടി കോൺസൽ ജനറൽ ശത്രുഘ്ന സിൻഹ ആണു മുഖ്യാതിഥി. ചടങ്ങിനോടനുബന്ധിച്ച് ന്യൂയോർക്ക് സിറ്റിയിലെ ദൂം ഡാൻസ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. ടിക്കറ്റുകൾക്ക് ബന്ധപ്പെടുക: 516-358-2000.

എൽസി യോഹന്നാനു പുറമേ, പ്രൊഫ. കെ. സുധീര്‍ (ബിസിനസ് മാനേജ്‌മെന്റ്-എഡ്യുക്കേഷന്‍), ഡോ. തോമസ് മാത്യു (കമ്യൂണിറ്റി സര്‍വീസ്), സെനറ്റര്‍ കെവിന്‍ തോമസ് (രാഷ്ട്രീയ നേത്രുത്വം), ജോസ് കാടാപ്പുറം (മീഡിയ) എന്നിവര്‍ക്കും അവാര്‍ഡുകള്‍ സമ്മാനിക്കും. 

മികച്ച നേട്ടങ്ങള്‍ കൈവരിച്ചവരെ 1991 മുതല്‍ സെന്റര്‍ ആദരിക്കുന്നതായിട്രസ്റ്റി ഡോ. തോമസ് ഏബ്രഹാം ചൂണ്ടിക്കാട്ടി. വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണു ജേതാക്കളെ തെരെഞ്ഞെടുക്കുന്നത്. ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന് എക്കാലവും സേവനങ്ങള്‍ നല്‍കുന്ന മതേതരസ്ഥാപനമായി കേരള സെന്റര്‍ പ്രവര്‍ത്തിക്കുന്നു. സമൂഹത്തില്‍ നേട്ടങ്ങളും സംഭാവനകളും നല്‍കുന്നവരെ ഞങ്ങള്‍ തിരിച്ചറിയുന്നു-കേരള സെന്റര്‍ പ്രസിഡന്റ് തമ്പി തലപ്പിള്ളില്‍ പറഞ്ഞു.

എൽസി യോഹന്നാൻ ശങ്കരത്തിൽ

പത്തനംതിട്ട ജില്ലയിൽ കടമ്പനാട് ഗ്രാമത്തിൽ ജനനം. പിതാവ് റിട്ട. ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ താഴേതിൽ റ്റി. ജി. തോമസ്, മാതാവ് തങ്കമ്മ. ഏഴു സഹോദരങ്ങൾ, രണ്ടു പേരൊഴികെ എല്ലാവരും അമേരിക്കയിൽ. ബിഎസ്‌സി  കഴിഞ്ഞ് കൂനൂർ സ്റ്റെയിൻസ് ഹൈസ്ക്കൂൾ, നീലഗിരി ,കടമ്പനാട് ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായിരുന്നു. 1970–ൽ അമേരിക്കയിലെത്തി. അധ്യാപനത്തിലും എൻജിനീയറിങ്ങിലും മാസ്റ്റർ ബിരുദങ്ങൾ നേടി. നാസാ കൗൺടി പബ്ലിക്ക് വർക്ക്സ് ഡിപ്പാർട്ട്മെന്റിൽ എൻജീനീയറായി 35 വർഷത്തെ സേവനത്തിനുശേഷം വിരമിച്ചു.

അമേരിക്കയിലും കേരളത്തിലും ആനുകാലികങ്ങളിൽ മലയാളത്തിലും ഇംഗ്ലീഷിലും ധാരാളം കവിതകളും ചെറുകഥകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നു. ഗീതാഞ്ജലി വിവർത്തനം (ഇംഗ്ലീഷിൽ നിന്നു മലയാള കവിതകളിലേക്ക്) ഉൾപ്പടെ ഒൻപതു കവിതാസമാഹരങ്ങൾ, രണ്ടു  ലേഖന സമാഹാരങ്ങൾ (ഒന്ന് ഇംഗ്ലീഷ്) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സാമൂഹ്യ, ആധ്യാത്മിക മണ്ഡലങ്ങളിലും അമേരിക്കൻ ഭദ്രാസനത്തിൽ മലങ്കര ഓർത്തഡോക്സ് വനിതാസമാജം രൂപവൽക്കരിക്കുന്നതിന് നേതൃത്വം നൽകുകയും അതിന്റെ ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുകയും അമേരിക്കൻ ഭദ്രാസനത്തിലെ മലങ്കര ഓർത്തഡോക്സ് ഫാമിലി കോൺഫറൻസിൽ സജീവമാകുകയും സുവനീർ ചീഫ് എഡിറ്ററായി പ്രവർത്തിക്കയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 48 വർഷങ്ങളായി സൺഡേസ്ക്കൂൾ അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു. 1986 മുതൽ ഈ ദേവാലയത്തോടു ചേർന്നു മലയാളം സ്ക്കൂൾ ആരംഭിച്ച് കുട്ടികളെ മലയാളം അഭ്യസിപ്പിക്കുന്നു. സ്വന്തം ഭവനത്തിൽ കുട്ടികൾക്ക് കുക്കിംഗ് ക്ലാസ് നൽകുന്നതും ഒരു യജ്ഞമാണ്.

ആറ് പതിറ്റാണ്ടായി തുടർന്നു വരുന്ന സാഹിത്യ സപര്യ. ധാർമ്മിക മൂല്യങ്ങൾക്ക് പ്രസക്തി നൽകികൊണ്ടുള്ള കാവ്യരചനകൾ. ഫൊക്കാനാ അക്ഷരശ്ലോക മത്സരങ്ങളിൽ പങ്കെടുത്ത് മൂന്നു വർഷങ്ങളിൽ തുടർച്ചയായി ഒന്നാം സ്ഥാനം കരസ്ഥമാക്കി. അമേരിക്കൻ മലയാള സാഹിത്യത്തിലെ കാവ്യശാഖയ്ക്കു നൽകിയ, നൽകികൊണ്ടിരിക്കുന്ന സംഭാവനകൾ. 

വിശ്വോത്തര കൃതിയും 1913–ൽ നോബൽ സമ്മാനം നേടിയ രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി വൃത്തബദ്ധമായ 435ൽപ്പരം കവിതകളിലായി ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിക്കൊണ്ട് മലയാള ഭാഷയ്ക്കും പ്രത്യേകിച്ച് അമേരിക്കൻ മലയാള സാഹിത്യത്തിനും ഗണ്യമായ മുതൽക്കൂട്ട് ഉണ്ടാക്കിക്കൊടുക്കാൻ കഴിഞ്ഞു.

നന്മയും വിശുദ്ധിയും കലർന്ന ഇതിവൃത്തങ്ങളിലൂടെ അവിഷ്ക്കരിച്ച കവിതകൾ അനവധി അംഗീകാരങ്ങൾ നേടിയത് വായനക്കാരെ സദാചാര പാതയിലേക്കു നയിക്കാൻ അവയ്ക്കെല്ലാം കഴിയുന്നുവെന്നതിനു തെളിവാണ്. കാവ്യാലങ്കാരങ്ങളും വ്യാകരണങ്ങളുമെല്ലാം രചനകളിൽ ഉപയോഗിച്ച് ക്ലാസിക്ക് കവിതകളോട് എപ്പോഴും പ്രതിബദ്ധത പുലർത്തുകയും ആധുനിക കവിതകളിൽ നിന്നും അകലം പാലിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. വായനക്കാരനു മനസ്സിലാക്കാനും അവനെ നന്മയിലേക്കു നയിക്കാനും കവിതകൾക്കു കഴിയണമെന്ന സിദ്ധാന്തത്തിൽ ഉറച്ചു വിശ്വസിക്കുന്നു.

കൃതികൾ:

1. കന്നിക്കൺമണി, 1994

2. സ്നേഹതീർത്ഥം 1996

3. ദാവീദിന്റെ രണ്ടു മുഖങ്ങൾ 1998

4. ഗലീലയുടെ തീരങ്ങളിൽ, 1998

5. മൂല്യമാലിക, 2000

6. ഗീതാഞ്ജലി (വിവർത്തനം), 2001

7. ഇനിയും പൂക്കുന്ന സ്നേഹം , 2005

8. ജന്മക്ഷേത്രം, 2009

9. നേർക്കാഴ്ചകൾ (കഥകൾ, ലേഖനങ്ങൾ) 2014

10. True Perspectives (English prose- stories, articles)-2015

11. ശങ്കരപുരി കുടുംബത്തിന്നടിവേരുകൾ 2015

പുരസ്ക്കാരങ്ങൾ

FOKANA (USA) awards: 1994, 1996, 1998, 2004, 2010 

Jwala award, Houston, USA : 1996 

AKBS Ex-leaders’ Forum award : 1998 

Nalappattu Narayana Menon award, USA : 1998 

Sankeerthanam award, Kerala, India : 1998 

Philadelphia Malayalee Association award : 1998 

Mammen Mappila Memorial award, USA : 1999 

Millenium award, USA : 2000 

KCNA Baltimore, the best poet award : 2006 

FOMA Distinguished Poet Award : 2010 

Malankara Orthodox Sabha Centenary Award : 2012 

(സാഹിത്യ പ്രതിഭ) 

Emalayalee Sahithya Award : 2016 

ഭർത്താവ്, മലങ്കര ഓർത്തഡോക്സ് സഭയുടെ  അമേരിക്കൻ ഭദ്രാസനത്തിലെ പ്രഥമ വികാരിയും പ്രഥമ കോർ എപ്പിസ്കോപ്പായും ന്യൂയോർക്ക് ലോംഗ് അയലന്റ് സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ഇടവക വികാരിയുമായ വെരി. റവ. ഡോ. യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്ക്കോപ്പാ.

മക്കൾ : മാത്യു യോഹന്നാൻ, ഇൻവെസ്റ്റ്മെന്റ് ബാങ്കർ ,

തോമസ് യോഹന്നാൻ, കോർപ്പറേറ്റ് അറ്റോർണി.

Address:

Elcy Yohannan Sankarathil 

58 Bretton Road 

Garden City Park, N.Y. 11040 

Mobile # 1-516-850-9153

e-mail: yohannan.elcy@gmail.com 

New York.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com