ADVERTISEMENT

മേരിലാന്റ് ∙ യുഎസ് ഹൗസ് സ്പീക്കറും ഡമോക്രാറ്റിക് പാർട്ടി സീനിയർ ലീഡറുമായ നാൻസി പെലോസിയുടെ ജേഷ്ഠ സഹോദരൻ തോമസ് ഡി. അലസാഡ്രിയൊ (90) അന്തരിച്ചു. 1967–1971 വരെ ബാൾട്ടിമോർ 43–ാം മേയറായിരുന്നു തോമസ് ഡി.

1947 മുതൽ 1959 വരെ ബാൾട്ടിമോർ മേയറായിരുന്ന തോമസ് ഡി. അലസാൻഡ്രിയോ ജൂനിയറുടെ ആറു മക്കളിൽ മൂത്ത മകനാണ് പരേതൻ. ഒക്ടോബർ 20 ന് നോർത്ത് ബാൾട്ടിമൂറിൽ പക്ഷാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

1929 ജൂലായ് 24 ന് മേരിലാന്റ് ബാൾട്ടിമൂറിലായിരുന്നു ജനനം. ലയോള യൂണിവേഴ്സിറ്റിയിൽ  നിന്നും ബിരുദം നേടിയതിനുശേഷം 1952 മുതൽ 1955 വരെ മിലിട്ടറിയിൽ സേവനം അനുഷ്ഠിച്ചു. തുടർന്ന് രാഷ്ട്രീയ രംഗത്ത് പ്രവർത്തനമാരംഭിച്ച അദ്ദേഹം 1963–ൽ ബാൾട്ടിമോർ സിറ്റി കൗൺസിൽ അംഗമായി വിജയിച്ചു. 1967–ൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ആർതറിനെ പരാജയപ്പെടുത്തി മേയറായി തിരഞ്ഞെടുക്കപ്പെട്ടു.

മേയറെന്ന നിലയിൽ ബാൾട്ടിമോറിൽ നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. ആദ്യം മേയറായി ചുമതലേയറ്റു നാലു മാസത്തിനുള്ളിൽ മാർട്ടിൻ ലൂതർ കിങ്ങ് ജൂനിയറുടെ വധത്തെ തുടർന്ന് ബാൾട്ടിമൂറിൽ പൊട്ടിപുറപ്പെട്ട കലാപം നിയന്ത്രിക്കുന്നതിന് അന്നത്തെ മേരിലാന്റ് ഗവർണറായിരുന്ന സ്പയ്റെ അഗ്നു നാഷണൽ ഗാർഡ് ട്രൂപ്പിനെ അയച്ചാണ് കലാപം നിയന്ത്രിച്ചത്. ബാൾട്ടിമോറിന്റെ ആദ്യ മോഡേൺ മേയറായിട്ടാണ് ബാൾട്ടിമോർ സൺ അലസാഡ്രിയായെ വിശേഷിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com