ADVERTISEMENT

അരിസോണ∙ അരിസോണയിലെ പ്രശസ്തമായ ഹൈസ്കൂൾ സാൻഡ്ര ഓ കോണേർ  ഹൈസ്കൂളും മേസ ഹൈസ്കൂളും തമ്മിൽ വാശിയേറിയ ടാക്കിൾ ഫുട്ബോൾ  മത്സരം നടന്നു. കൈ കൊണ്ടാണു കളിക്കുന്നതെങ്കിലും ഫുട്ബോൾ എന്നാണ് ഈ കളി അറിയപ്പെടുന്നത്. പ്രധാനമായും എതിരാളിയുടെ കയ്യിലിരിക്കുന്ന ബോൾ തങ്ങളുടെ കളിക്കളത്തിലേക്കു വന്നു ഗോൾ എടുക്കുന്നതിനു മുൻപ് അവനെ തടയുക എന്നതാണ് കളിയുടെ രീതി..രണ്ടു കൂട്ടരും ശക്തമായി പൊരുതി അവസാനം ആരുടെ ടീമിൽ എല്ലാവരും ഔട്ട് ആകുമോ അവർ തോക്കും , മറ്റേ ടീം ജയിക്കും . 

അരിസോണയിലെ ബേസിസ് സ്കൂൾ കഴിഞ്ഞാൽ വലിയ പ്രശസ്തമായ സ്കൂൾ ആണ്  സാൻഡ്ര ഓ കോണേർ  എന്ന സ്കൂൾ . നൂറു കണക്കിന് ടീനേജർസ് പഠിക്കുന്ന ഈ സ്കൂളിലെ സ്പോർട്സ് എന്നും ആവേശമാണ് കുട്ടികൾക്കും മുതിർന്നവർക്കും. അമേരിക്കയിലെ ഒരു നല്ല യൂണിവേഴ്സിറ്റി യിൽ അഡ്മിഷൻ കിട്ടാൻ ഹൈസ്കൂളിൽ 4 .0 GPA  വേണം. ബേസിസ്  സ്കൂളിലെ വിദ്യാഭ്യാസം ഭയങ്കര ഹാർഡ് ആയതിനാൽ അത്രയും ജിപിഎ കിട്ടാൻ ബുദ്ധിമുട്ടായതിനാൽ മിക്കവാറും ഒൻപതാം ക്‌ളാസ് ആവുമ്പോൾ , ബേസിസിൽ നിന്നും തങ്ങളുടെ കുട്ടികളെ  സാൻഡ്ര ഓ കോണേർ സ്കൂളിൽ ചേർക്കും  ബേസിസ് സ്കൂളിൽ നിന്നും വരുന്ന കുട്ടികൾക്കു സാൻഡ്ര സ്കൂൾ വെറും പീസ് ഓഫ് കേക്ക് മാതിരി. നമ്മുടെ ഇന്ത്യക്കാരുടെ ബുദ്ധിയേ 

പ്രഫഷണൽ കളിക്കാരെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു സ്കൂൾ അവരുടെ കളിക്കാരെ  വരവേറ്റത് .ബാൻഡ് മേളവും സുന്ദരികളായ ടീനേജ് ചിയർ ലീഡേഴ്സും ഒക്കെയായി അമ്പരപ്പിക്കുന്ന വരവേൽപ്പ് . മേസ ഹൈസ്കൂൾ അവരുടെ ബാൻഡ് സീറ്റുമായി ഗെയിം ആരംഭിച്ചെങ്കിലും ആദ്യം മുതലേ വമ്പിച്ച പരാജയം ആയിരുന്നു . ഓരോ പ്രാവശ്യം സാൻഡ്ര ഓ കൊണേർ സ്കൂൾ മേസ സ്കൂളിലെ ടീം അംഗങ്ങളെ വീഴ്ത്തുമ്പോഴും ചിയർ ലീഡേഴ്‌സ് നൃത്തം ചെയ്യും , നൂറു കണക്കിന് കുട്ടികൾ ഉൾപ്പെടുന്ന ബാൻഡ്  മേളംമുഴങ്ങും. വാശിയേറിയ മത്സരത്തിനൊടുവിൽ ഹോസ്റ്റ് ആയ സാൻഡ്ര  സ്കൂൾ മേസ ഹൈസ്കൂളിനെ അമ്പേ പരാജയപ്പെടുത്തി..വീഡിയോ കണ്ടു നോക്കൂ  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com