ADVERTISEMENT

ലൊസാഞ്ചൽസ്∙കലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ 'ഓം’ മിന്റെ  ആഭിമുഖ്യത്തിൽ ലൊസാഞ്ചൽസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റ്‌ ആയ  'എജുകേറ്റ് എ കിഡ്'  ധന സമാഹരണ വിരുന്നും, സേവനത്തിന്റെ 14–ാം  വാർഷികവും  ആഘോഷിക്കുന്നു. നവംബർ രണ്ടിനു ലൊസാഞ്ചൽസിലെ ലൈക് ഫോറസ്റ്റിലുള്ള ഗോദാവരി സൗത്ത് ഇന്ത്യൻ റസ്റ്ററന്റിൽ വച്ചാണ്  ആഘോഷങ്ങൾ. വൈകിട്ട് അഞ്ചു  മുതൽ രാത്രി ഒൻപതു  വരെ നടക്കുന്ന  സംഗീത - നൃത്ത പരിപാടികൾ മറ്റു സംസ്ഥാനക്കാർക്കും അമേരിക്കകാർക്കുമെല്ലാം ആസ്വദിക്കാനാവും വിധത്തിലുള്ളതായിരിക്കും.  

 

ഒരു വ്യാഴവട്ടത്തിലധികമായി  കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കാരായ പ്രഫഷണൽ കോളജ് വിദ്യാർഥികൾക്ക്  സാമ്പത്തിക സഹായമെത്തിക്കാൻ  ‘എജുകെറ്റ്  എ കിഡ്ഡി’ നു കഴിഞ്ഞതായി സംഘാടകർ അറിയിച്ചു. കേരളത്തിലെ നിരവധി മെഡിക്കൽ, എഞ്ചിനീയറിങ്, നഴ്സിങ് വിദ്യാർത്ഥികൾ  ട്രസ്റ്റിന്റെ സഹായത്തോടെ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ 164 വിദ്യാർഥികളുടെ പഠനസഹായം ഏറ്റെടുത്തിട്ടുള്ള  ട്രസ്‌റ്റ് ഈവർഷം കൂടുതൽ പേരിലേക്ക് സഹായമെത്തിക്കാനുള്ള ശ്രമത്തിലാണെന്നും പരിപാടിയിലേക്കുള്ള സംഭാവനകൾക്കു നിയമാനുസരണമുള്ള നികുതിയിളവ് ലഭിക്കുന്നതായിരിയ്ക്കുമെന്നും ട്രസ്‌റ്റ് ചെയർ ഡോ.ശ്രീദേവി വാര്യർ  അറിയിച്ചു. 

 

യുഎസ്ടി ഗ്ലോബൽ, സ്പെരിടിയൻ ടെക്‌നോളജി, റെക്കറിങ് ഡെസിമൽസ്, സിഗ്നേച്ചർ അമേരിക്ക, ബൽബീർ സിംഗ്, മാത്യു തോമസ്, തണ്ടൂർ കുസിൻ ഓഫ് ഇന്ത്യ      എന്നിവരാണ്  ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രധാന പ്രായോജകർ. ഐടി രംഗത്തെ പ്രമുഖരായ ആപ്പിൾ, ഗൂഗിൾ തുടങ്ങിയ കമ്പനികളും പരിപാടിയുമായി സഹകരിക്കാറുണ്ട്. 

 

ധനസമാഹരണം  വൻ വിജയമാക്കുന്നതിനും ഈ വർഷം കൂടുതൽ പേരിലേക്ക് പഠന സഹായമെത്തിക്കുന്നതിനും എല്ലാവരും സഹകരിക്കണമെന്ന് സംഘടകസമിതിക്കുവേണ്ടി  വിനോദ് ബാഹുലേയൻ, രവി വെള്ളത്തിരി, സുനിൽ രവീന്ദ്രൻ, ശ്രീദേവി വാര്യർ എന്നിവർ അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 949-264-8291 അല്ലെങ്കിൽ  www.educateakid.org സന്ദർശിക്കുക. contact@educateakid.org എന്ന ഇ  മെയിൽ വഴി സംഘാടകരുമായി ബന്ധപ്പെടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com