ADVERTISEMENT

ഹൂസ്റ്റൺ∙ സെന്റ്. തോമസ് മാർത്തോമ്മ ദേവാലയ കൂദാശയും പാഴ്സനേജ്  സമർപ്പണവും(19445 cypress Church Road, Texas) 2019 ഒൿടോബർ 26ന് ശനിയാഴ്ച നടത്തുന്നു. മലങ്കര മാർത്തോമ്മ സഭ അധ്യക്ഷൻ മോസ്റ്റ്. റവ. ഡോ. ജോസഫ് മാർത്തോമ്മാ മുഖ്യ കാർമ്മികനും അമേരിക്കൻ ഭദ്രാസനാധിപൻ റിട്ട. റവ. ഡോ. ഐസക് മാർ philexinos Episcopa സഹകാർമമീകനുമായിരിക്കും. മാർത്തോമ്മ സഭയുടെ മുതിർന്ന വികാരി ജനറാൾ വെരി.റവ. ഡോ. ചെറിയാൻ തോമസും തദവസരത്തിൽ സന്നിഹിതനായിരിക്കും.

 

ഹ്യൂസ്റ്റൺ പ്രദേശത്തെ മൂന്നാമത്തെ മാർത്തോമ്മാ ദേവാലയമാണിത്. 2018 മേയ് 15ന് ആരാധനാ സമൂഹമായി നിലവിൽ വന്നതിനുശേഷം 2019 ജൂലൈ 1ന് മലങ്കര മാർത്തോമ്മാ സിനഡ് 30 കുടുംബങ്ങൾ അംഗങ്ങളായുള്ള ഈ ആരാധനാലയത്തെ  ഹ്യൂസ്റ്റണിലെ മൂന്നാമത്തെ മാർത്തോമ്മാ ഇടവകയായി പ്രഖ്യാപിച്ചിരുന്നു.

 

2019 ജൂലൈ 22ന്  നാല് ഏക്കർ ഭൂമിയും കെട്ടിടവും വാങ്ങി. ദേവാലയ പണി പൂർത്തീകരണത്തിനും കൂദാശ ചടങ്ങുകളുടെ അനുഗ്രഹകരമായ നടത്തിപ്പിനു വേണ്ടിയും ഏവരുടേയും പ്രാർത്ഥനയും സഹകരണവും അഭ്യർഥിക്കുന്നതായി ഇടവക ചുമതലയുള്ള റവ.സജി ആൽബി, സെക്രട്ടറി ജോൺ തോമസ് എന്നിവർ അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com