ADVERTISEMENT

മസ്കിറ്റ് (ഡാലസ്) ∙ ഡാലസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് പാരീഷ് മിഷൻ വാർഷിക കൺവൻഷൻ നവംബർ 1 മുതൽ നവംബർ 3 വരെ ബാർണീസ് ബ്രിഡ്ജിലുള്ള സെന്റ് പോൾസ് ചർച്ചിൽ വച്ചു നടത്തപ്പെടുന്നു. സിഎസ്ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ റവ. വില്യം അബ്രഹാമാണ് കൺവൻഷനിലെ മുഖ്യപ്രാസംഗീകൻ.

william-abraham

എന്റെ ജനമേ മടങ്ങി വരിക എന്ന വിഷയത്തെ ആസ്പദമാക്കിയാണ് വചന പ്രഘോഷണം. നവംബർ 1 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ചർച്ച് ഗായക സംഘത്തിന്റെ ഗാന ശുശ്രൂഷയോടെ കൺവൻഷൻ ആരംഭിക്കും. ശനിയാഴ്ച 7 മണിക്കും ഞായറാഴ്ച രാവിലെ 9.30നുമാണ് കൺവൻഷൻ ആരംഭിക്കുന്നത്.

സുവിശേഷയോഗങ്ങളിലേക്ക് ജാതിമത ഭേദമെന്യേ ഏവരെയും ക്ഷണിക്കുന്നതായി വികാരി മാത്യു ജോസഫ് (മനോജച്ചൻ), മിഷൻ സെക്രട്ടറി റോബി ചേലങ്കരി, ട്രസ്റ്റി ജോൺ ഉമ്മൻ എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക് : 469 964 7494,  972 802 5660, 469 878 5295.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com