ADVERTISEMENT

കാൻസാസ് ∙ സ്കറിയ ജോസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19 ശനിയാഴ്ച യൂണിവേഴ്സിറ്റി ഓഫ് കാൻസാസ് എഡ്വേർഡ്സ് ക്യാംപസിൽ പാടും പാതിരി റവ.ഡോ.പോൾ പൂവത്തിങ്കൽ നയിച്ച സംഗീത വിരുന്ന് ശ്രവണമധുരമായ അനുഭൂതിയായിരുന്നു. സ്കറിയ ജോസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ കോ-ഡയറക്റടർ ഷൈജു ലോനപ്പൻ എല്ലാവരെയും സ്വാഗതം ചെയ്തു. ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ യുഎസിന്റെയും ഇന്ത്യയുടെയും ദേശീയഗാനം ആലപിച്ചു. തുടർന്ന് ഷൈജു ലോനപ്പൻ റവ.ഡോ.പോൾ പൂവത്തിങ്കലിനെ വേദിയിലേക്ക് ക്ഷണിച്ചു.

music-night-2

സംഗീതരാവിന്റെ ആദ്യ 30 മിനിറ്റ് അച്ചൻ നയിച്ച മ്യൂസിക് മെഡിറ്റേഷൻ സംഗീതപ്രേമികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു. തുടർന്ന് കീബോർഡിസ്റ്റ് ജോൺസൺ സെബാസ്റ്റ്യനോടൊപ്പം അച്ചൻ ക്ളാസിക്കൽ, സെമി ക്ളാസിക്കൽ ഗാനങ്ങൾ ആലപിച്ചു.കർണാടക സംഗീതത്തിൽ ഡോക്റ്ററേറ്റ് നേടിയ അച്ചൻ സംഗീത ചരിത്രത്തെക്കുറിച്ചും സംഗീത പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.അച്ചൻ മലയാളം , ഹിന്ദി, തമിഴ് ചലച്ചിത്രഗാനങ്ങൾ ആലപിച്ചത് മറക്കാനാവാത്ത ശ്രവ്യാനുഭവമായി.ഇന്ത്യയിലെ ആദ്യത്തെ വോക്കോളജിസ്റ്റായ അച്ചൻ വോക്കോളജിയെക്കുറിച്ചും സംസാരിച്ചു.

music-night-3

കാൻസാസിലെ യുവഗായകരായ അജു ജോൺ, സന്ധ്യ ആദർശ്, നവിൻ ഇരിമ്പൻ, എമ്മാനുവേൽ മാത്യു എന്നിവരും ഗാനങ്ങൾ ആലപിച്ചു.കർണാടിക് മ്യൂസിക് അസോസ്സിയേഷൻ ഓഫ് കാൻസാസ് സിറ്റിയെ പ്രതിനിധീകരിച്ച് ലേഖാ മേനോൻ മെമെന്റോ നൽകി അച്ചനെ ആദരിച്ചു. സ്കറിയ ജോസ് മെമ്മോറിയൽ ഫൗണ്ടേഷൻ കമ്മിറ്റി അംഗം റെമിൽ രാജു നന്ദി അർപ്പിച്ചു. സംഗീത വിരുന്നിനെത്തിയ എല്ലാവർക്കും സ്കറിയ ജോസ് മെമ്മോറിയൽ ഫൗണ്ടേഷൻ ലഘുഭക്ഷണം ഒരുക്കിയിരുന്നു.

music-night-4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com