sections
MORE

ഇരട്ടകൊലപാതകം നടത്തിയ 13 കാരൻ പൊലീസിന്റെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ടു; ഊർജിത തിരച്ചിൽ

jorocca
SHARE

നോർത്ത് കാരലൈന ∙ ജുവനൈൽ കോടതിയിൽ ഹാജരാക്കിയ പതിമൂന്നുകാരൻ അധികൃതരുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ടു.നവംബർ 5 ചൊവ്വാഴ്ച 12 മണിക്കായിരുന്നു സംഭവം. കാലിൽ ചങ്ങലയിട്ടിരുന്ന, ചെരിപ്പ് ഉപയോഗിക്കാത്ത,  ജെറിക്കൊ റോബ്സൺ എന്ന പതിമൂന്നുകാരൻ കൗണ്ടി കോർട്ട് ഹൗസിൽ നിന്നു പുറത്തു കടക്കുന്നതിനിടയിലാണ് രക്ഷപ്പെട്ടത്.

ഫ്രാങ്ക് തോമസ് (34), ആഡം തോമസ് (33) എന്നീ രണ്ടു സഹോദരന്മാർ വീട്ടിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഒക്ടോബർ 14 നാണ് ജെറിക്കൊയെ പൊലീസ് ഇരട്ട കൊലപാതക കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്.

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ചിത്രം പ്രസിദ്ധീകരിക്കരുതെന്ന നിയമം ഉണ്ടെങ്കിലും പതിമൂന്നുകാരൻ  അപകടകാരിയാണെന്നും പിടികൂടാൻ സഹായിക്കണമെന്നും അഭ്യർഥിച്ചു. 

നോർത്ത് കാരലൈന ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി ജെറിക്കൊയുടെ ചിത്രം പരസ്യപ്പെടുത്തിയിട്ടുണ്ട്. അഞ്ചടി ഉയരവും , 110 പൗണ്ടുമുള്ള ജെറിക്കൊയെകുറിച്ചു അറിവ് ലഭിക്കുന്നവർ 911 വിളിച്ചു അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. പൊലീസ് പ്രതിക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.

English Summary: 13-year-old charged with two murders escapes 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN US
SHOW MORE
FROM ONMANORAMA