ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനം, പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കോട്ടയം പാർലമെന്റംഗം തോമസ് ചാഴിക്കാടൻ എംപി ഉദ്ഘാടനം ചെയ്തു. 1956 നവംബർ 1ന് രൂപീകൃതമായ കേരളത്തിന്റെ 63–ാം ജന്മദിനത്തിന്റെ ഭാഗമായിട്ടാണ് പ്രസ്തുത പരിപാടി അരങ്ങേറിയത്.

കോട്ടയം പാർലമെന്റംഗമായ തോമസ് ചാഴിക്കാടൻ ഒസിഐ കാർഡ് സംബന്ധിച്ച് പുതുക്കുന്നതിന് നിലനിൽക്കുന്ന നൂലാമാലകൾ ലഘൂകരിക്കുന്നതിന് കേന്ദ്രത്തിൽ  വേണ്ട നിർദേശങ്ങൾ സമർപ്പിക്കുന്നതാണെന്ന് അറിയിച്ചു. ഷിക്കാഗോ മലയാളി അസോസിയേഷൻ നാട്ടിൽ നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങളെ മുക്തകണ്ഡം പ്രശംസിച്ചു. 

സംഘടനാ പാടവമുള്ളവർ സംഘടനയുടെ നേതൃത്വത്തിൽ വരുന്നതിലൂടെ സംഘടനയെ ഊർജ്ജസ്വലമായി പ്രവർത്തിപ്പിക്കുന്നതിലുള്ള സന്തോഷം രേഖപ്പെടുത്തി. ഷിക്കാഗോ മലയാളി അസോസിയേഷന്റെ സാമൂഹിക, സാംസ്ക്കാരിക, രാഷ്ട്രീയ പ്രവർത്തനത്തിൽ ഊന്നിയുള്ള പ്രവർത്തനത്തിൽ അദ്ദേഹം സന്തുഷ്ടിയും രേഖപ്പെടുത്തി.

അഗസ്റ്റിൻ കരിംകുറ്റി,  ബെന്നി വാച്ചാച്ചിറ, സണ്ണി വള്ളിക്കളം, രാജൻ എബ്രഹാം എന്നീ മുൻ പ്രസിഡന്റുമാരും സീനിയർ സിറ്റിസൺ പ്രതിനിധി ജോസ് സൈമൺ മുണ്ടപ്ലാക്കിൽ വനിതാ പ്രതിനിധി മേഴ്സി കുറിയാക്കോസ് എന്നിവർ ആശംസകൾ നേർന്നു.

ബാബു മാത്യു, സാബു കട്ടപുറം, ലൂക്ക് ചിറയിൽ, മനോജ് അച്ചേട്ട്, ഫിലിപ്പ് പുത്തൻപുരയിൽ, ചാക്കോ മറ്റത്തിൽപറമ്പിൽ, സജി മണ്ണംച്ചേരിൽ, ആൽവിൻ ഷിക്കോർ, ഷൈനി ഹരിദാസ്, അഗ്നസ് തെങ്ങുംമൂട്ടിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. സെക്രട്ടറി ജോഷി വള്ളിക്കളം പരിപാടിയുടെ എംസി ആയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com