ADVERTISEMENT

ന്യൂയോർക്ക് ∙ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് വെസ്റ്റ് ചെസ്റ്ററിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി വിവിധ കലാപരിപാടികളോടെ, നവംബർ ഒന്നാം തീയതി വെള്ളിയാഴ്ച യോങ്കേഴ്സിലുള്ള മുംബൈ സ്പൈസസ് റസ്റ്റൊറന്റിൽ ആഘോഷിച്ചു.

icaw-keralapiravi-2

പ്രസിഡന്റ് ജോസ് മലയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, പ്രമുഖ മാധ്യമ പ്രവർത്തകരും, കോളമിസ്റ്റുമായ കോരസൻ വർഗീസ് കേരളപ്പിറവി സന്ദേശം നൽകി. തദവസരത്തിൽ ഉന്നത വിജയം നേടിയ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ട്രോഫികളും ക്യാഷ് അവാർഡും റോക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ സമ്മാനിച്ചു.

icaw-keralapiravi-3

വാശിയേറിയ മലയാളി മങ്ക മത്സരം കേരളപ്പിറവി ആഘോഷങ്ങളെ വർണ്ണാഭമാക്കി. രണ്ട് റൗണ്ടിലായി നടന്ന മത്സരത്തിൽ ഡിംപിൾ മാത്യു മലയാളി മങ്ക കിരീടം ചൂടി. ഡോ. സ്നേഹാ സണ്ണി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പ്രശസ്ത തെന്നിന്ത്യൻ സിനിമാ താരം മന്യാ നായിഡു മലയാളി മങ്കയെ കിരീടം അണിയിക്കുകയും ട്രോഫികൾ സമ്മാനിക്കുകയും ചെയ്തു.  വിജയികൾക്കുള്ള കാഷ്  അവാർഡുകൾ വിനു വാതപ്പള്ളിയും (ഇമ്മാനുവേൽ ട്രാവൽസ്) ലിജോ ജോണും (ഇവൻസ്റ്റർ) സമ്മാനിച്ചു. ഡോണാ ഷിനു ജോസഫ് ചടങ്ങ് കോർഡിനേറ്റ് ചെയ്തു.

icaw-keralapiravi-4

ഫോമാ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറർ ഷിനു ജോസഫ്, അനിയൻ ജോർജ്, ഫൊക്കാന മുൻ വൈസ് പ്രസിഡന്റ് ജോയ് ഇട്ടൻ, തോമസ് ടി. ഉമ്മൻ, ജോൺ സി. വർഗീസ്, തോമസ് കോശി, ഗോപിനാഥ് കുറുപ്പ്, ജോഫ്രിൻ ജോസ്, ഷോളി കുമ്പിളുവേലി, പ്രദീപ് നായർ, ജോസഫ് കാഞ്ഞമല, ആന്റോ വർക്കി, ബൈജു വർഗീസ്, ഇടുക്കുള ജോസഫ്, സുരേഷ് നായർ, രേഖാ നായർ, ഷീലാ ജോസഫ് എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് ചടങ്ങിൽ സംബന്ധിച്ചു. അസോസിയേഷൻ സെക്രട്ടറി ആഷിഷ് ജോസഫ്, വൈസ് പ്രസിഡന്റ് ജിനു മാത്യു, ട്രഷറർ അഭിലാഷ് ജോർജ്, ബോർഡ് ചെയർമാൻ ജോർജ് വർക്കി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

വില്യംസ്, ജോമോൻ പാണ്ടിപ്പള്ളി എന്നിവരുടെ ഗാനമേളയും കലാഭവൻ ജയൻ അവതരിപ്പിച്ച മിമിക്രിയും ചാക്യാർകൂത്തും ചടങ്ങുകളുടെ മോടി കൂട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com