ADVERTISEMENT

വാഷിങ്ടൻ ∙ ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള ഡമോക്രാറ്റുകളുടെ നീക്കം തള്ളികളഞ്ഞു മുൻ യുഎൻ അംബാസഡർ നിക്കി ഹാലി. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലാണ് നിക്കി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ഒരു വർഷം മുൻപാണ് നിക്കി ഹാലി യുഎൻ അംബാസഡർ പദവി രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ട്രംപുമൊത്തു പ്രവർത്തിച്ചതു ജീവിതത്തിലെ വലിയ അനുഗ്രഹമായിരുന്നുവെന്ന് നിക്കി പറഞ്ഞു. ട്രംപിന്റെ രാഷ്ട്രീയ എതിരാളി ജൊ ബൈഡന്റെ ഇടപാടുകളെ കുറിച്ചും, ഡമോക്രാറ്റുകൾ ട്രംപിനെ പുറത്താക്കുന്നതിന് നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണെന്നും നിക്കി പറഞ്ഞു.

ഉക്രെയ്ൻ ഗവൺമെന്റ്  ട്രംപിന്റെ ഇടപെടലുകൾ സംബന്ധിച്ചു യാതൊരു അന്വേഷണവും പ്രഖ്യാപിച്ചിട്ടില്ല. അമേരിക്കയിലെ ഭൂരിപക്ഷം ജനതയ്ക്കും താൽപര്യമില്ലാത്ത ഇംപീച്ച്മെന്റ് നടപടികളിൽ എന്തുകൊണ്ടാണ് കോൺഗ്രസിലെ ചില അംഗങ്ങൾ ഇത്രയും താൽപര്യമെടുക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും നിക്കി പറഞ്ഞു.

ഉക്രെയ്ൻ പ്രസിഡന്റുമായുള്ള ഫോൺ സംഭാഷണത്തിന്റെ രേഖകൾ വൈറ്റ്ഹൗസ് പുറത്തുവിട്ടിട്ടും എന്തുകൊണ്ടാണ്  ഡമോക്രാറ്റുകൾ ട്രംപിനെ ക്രൂശിക്കാൻ ശ്രമിക്കുന്നതെന്നും നിക്കി ചോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com