ADVERTISEMENT

കലിഫോര്‍ണിയ ∙ ഈ വര്‍ഷത്തെ സോളസ് ചാരിറ്റീസിന്റെ അത്താഴ വിരുന്ന് (സോളസ് ചാരിറ്റീസ് ആനുവല്‍ ബാങ്ക്വറ്റ് 2019) സണ്ണിവേയ്ല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നവംബര്‍ 16ന് നടക്കും. രോഗബാധിതരായ കുട്ടികള്‍ക്കും, അവരെ പരിചരിക്കാന്‍ നിരന്തരം കഷ്ടപ്പെടുന്ന മാതാപിതാക്കള്‍ക്കും സാന്ത്വനമേകുക എന്ന ലക്ഷ്യത്തോടെ തൃശൂര്‍ ആസ്ഥാനമായി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സോളസ്. ഷീബ അമീര്‍ ആണ് സോളസ് സ്ഥാപിച്ചത്.

അമേരിക്കയില്‍ നിന്ന് സൊളസിനെ സഹായിക്കുന്നവരുടെ കൂട്ടായ്മ ആയിട്ടാണ് സോളസ് ചാരിറ്റീസ്  2018ല്‍ പ്രവര്‍ത്തനമാരംഭിച്ചത്. സാന്‍ ഫ്രാന്‍സിസ്‌ക്കൊ ബേ ഏരിയ, സതേണ്‍ കലിഫോര്‍ണിയ, ഡാലസ്, റ്റാമ്പ, ബോസ്റ്റണ്‍, സിയാറ്റില്‍, വാഷിംഗ്ടണ്‍ ഡിസി. തുടങ്ങിയ സ്ഥലങ്ങളില്‍ സൊളസിന് ചാപ്റ്ററുകളോ മറ്റു സംഘടനകളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളോ ഉണ്ട്.  സൊളസിന് സ്ഥിരമായ ധനസഹായം ഉറപ്പാക്കാന്‍ വേണ്ടി ഇവിടങ്ങളില്‍ ധനശേഖരാര്‍ത്ഥം അത്താഴവിരുന്ന്, കൂട്ടയോട്ടം, കലാപരിപാടികള്‍  മുതലായവ പതിവായി സംഘടിപ്പിക്കുന്നുണ്ട്.

വിശദാംശങ്ങള്‍ക്കും സൊളസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനും ബന്ധപ്പെടുക:  ഇമെയില്‍ info@solacecharities.org, ഫോണ്‍: തോമസ്  4084808227, ജോജി  4085373478, റോയ് 4089301536.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com