ADVERTISEMENT

ഡെമോക്രാറ്റിക് പ്രൈമറികളിൽ സ്ഥാനാർഥികളുടെ നീണ്ടനിര തന്നെയുണ്ട്. നിലവിലെ സ്ഥാനാർഥികൾക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരാജയപ്പെടുത്തുവാൻ ആവശ്യമായ കരുത്തില്ല എന്ന് ചൂണ്ടിക്കാട്ടി ബില്യണയറും മുൻ ന്യൂയോർക്ക് മേയറുമായ മൈക്കേൽ ബ്ലൂം ബർഗ് രംഗത്ത് വന്നു.

പക്ഷെ ഡെമോക്രാറ്റിക് വോട്ടർമാർ തൃപ്തരല്ല. ആവേശം ഇതുവരെ അവരിലേയ്ക്ക് പകർന്നിട്ടില്ല എന്നാണ് സർവേകളിലെ നിർവികാര പ്രതികരണം വ്യക്തമാക്കുന്നത്. അയോവയിലെ ഒരു വോട്ടർ ജാക്കി വെൽമൻ കരുതുന്നത് സെനറ്റർമാരായ ബേണി സാൻഡേഴ്സും എലിസബെത്ത് വാറനും ട്രംപിനെ തോല്പിക്കുവാൻ കഴിയുകയില്ല. കാരണം അവർ ആവശ്യത്തിലധികം ഉൽപതിഷ്ണുക്കളാണ്. മുൻ വൈസ് പ്രസിഡന്റ് ബൈഡന്  അബദ്ധപൂർണമായ സംഭാഷണത്തിൽ താല്പര്യമുണ്ട്. മുന്നിൽ നില്ക്കുന്ന നാല് സ്ഥാനാർഥികളെക്കുറിച്ചും എനിക്ക് ആശങ്കയുണ്ട്. കാരണം അവർക്കെല്ലാം പ്രശ്നങ്ങളുണ്ട്. അയോവ കോക്കസിൽ സ്ഥിരമായി പോകാറുള്ള, വെസ്റ്റ് ഡി മോയിൻ നിവാസിയായി വെൽമന് സെന. ഏമി ക്ലോബുച്ചറെ ഇഷ്ടമാണ്.

മുൻ  ഷിക്കാഗോ മേയർ രഹം ഇമ്മാനുവേലിന്റെ അഭിപ്രായം  വോട്ടർമാർ മടിച്ചു നില്ക്കുന്നത് അവർ ഇഷ്ടപ്പെടുന്ന വ്യക്തിക്ക് പെട്ടെന്ന് സംഭവിക്കുന്ന പാളിച്ചയാണ്. സംഗതി ഇത്രയധികം കൊഴഞ്ഞു മറിയാൻ കാരണം അവർ (വോട്ടർമാർ) ഇപ്പോഴും വിജയിക്കാവുന്ന ഒരു കുതിരയെ തിരയുന്നതിനാലാണ്. മൈക്കേൽ ബ്ലൂം ബെർഗ് വിശ്വസിക്കുന്നത് അത് താനാണെന്നാണ്. ബ്ലൂം ബെർഗിന്റെ അരങ്ങേറ്റം അദ്ദേഹത്തിന്റെ അടിയുറച്ച ആത്മവിശ്വാസം മൂലം മാത്രമല്ല, ഡെമോക്രാറ്റിക് പാർട്ടിയിൽ പുകയുന്ന രോഷം പ്രത്യേകിച്ച് മിതവാദികളായ വോട്ടർമാരും പാർട്ടിയുടെ ഭരണ നേതൃത്വവുമായുള്ള ഭിന്നതയുമാണ്.

ബ്ലൂം ബെർഗിന്റെ രംഗപ്രവേശം പാർട്ടിയിലെ ഉൽപതിഷ്ണുക്കളെ ചൊടിപ്പിച്ചിരിക്കുകയാണ്. ബൈഡന്റെ മധ്യവർത്തിത്വ സ്ഥാനാർഥിത്വത്തിന്  ഇത് വെല്ലുവിളിയാണ്. പാർട്ടി ഭാരവാഹികൾ ഇടത്തോട്ട് ചായ്‌വുള്ള സ്ഥാനാർഥികൾ നേടുന്ന പിന്തുണയിൽ ആശങ്കാകുലരായി ഇരിക്കുകയായിരുന്നു. ഒരു പുതിയ സ്ഥാനാർഥി വന്ന് ഈ താല്പര്യത്തിന് ഇളക്കംതട്ടിക്കും എന്നവർ പ്രതീക്ഷിച്ചു. അത് ബ്ലൂം ബെർഗാകാം, ഹിലരി ക്ലിന്റണാകാം. അല്ലെങ്കിൽ ഒഹായോ സെനറ്റർ ഷെരോഡ് ബ്രൗണുമാകാം.

ചിലർ നിഷ്പക്ഷത പാലിക്കുവാൻ ശ്രമിച്ചപ്പോൾ ഹൗസ് സ്പീക്കർ നാൻസി പെലോസി നവംബർ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. നവംബറിലെ പൊതു തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടേണ്ടത് എന്നാണ് നാൻസിയുടെ മന്ത്രം. എല്ലാവർക്കും മെഡികെയർ എന്ന മുദ്രാവാക്യവുമായി ഒരു സ്ഥാനാർഥി (വാറൻ) മുന്നേറുന്നത് നാൻസിക്ക് സഹിക്കാവുന്നതിൽ അപ്പുറമാണ്. ബ്ലൂം ബെർഗ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പെലോസി ഇത് തുറന്നു പറഞ്ഞു. ഗവൺമെന്റ് നടത്തുന്ന ഒരു ഹെൽത്ത് കെയർ വാഗ്ദാനം എന്റെ സ്വന്തം ഡിസ്ട്രിക്ടിൽ (സാൻഫ്രാൻസിസ്കോയിൽ) ധാരാളം വോട്ടു നേടും. എന്നാൽ ഇലക്ട്രൽ കോളേജ് വിജയിക്കുവാൻ നമുക്ക് അതല്ല വേണ്ടത്.

പല വോട്ടറന്മാരും തങ്ങൾ ഇനിയും തീരുമാനം എടുത്തിട്ടില്ലെന്ന് സർവേകളിൽ പറയുന്നു. വാറനെ ഇഷ്ടപ്പെടുന്നു എന്ന് പറയുന്ന ജാനെറ്റ് മേയോ സ്മിത്ത് പക്ഷെ അവർ വലിയ മൗലിക വാദിയാണെന്ന് കൂട്ടിച്ചേർത്തു. ബ്ലൂം ബെർഗ് ഒരു നല്ല സ്ഥാനാർഥിയാണ്. എന്നാൽ വൈകി മത്സര രംഗത്തെത്തി. 49 കാരൻ സ്റ്റാൻലി ബ്രൗണി (ന്യൂഹാംഷെയർ)ന് ബ്ലൂം ബെർഗിന്റെ നീക്കം താൽപര്യജനകമായി തോന്നി. ഞാൻ ആരെ വേണമെങ്കിലും പരിഗണിക്കാൻ ഒരുക്കമാണ്.

ട്രംപുമായി ഏറ്റുമുട്ടാൻ ഏറ്റവും കരുത്തനാ(യാ) യ സ്ഥാനാർഥി ആരാണ് എന്ന ചോദ്യത്തിന് ഡെമോക്രാറ്റിക് പാർട്ടിയിലെ സാധാരണ അനുയായികൾക്ക് ഒരു ഉത്തരമല്ല ഉള്ളത്. നാല് സംസ്ഥാനങ്ങളിലെ വോട്ടർമാരോടുള്ള ചോദ്യത്തിന് മത്സര രംഗത്ത് അവശേഷിക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കാൻ തയാറാണ് എന്ന മറുപടിയാണ് ലഭിച്ചത്. ബ്ലൂം ബെർഗിന്റെ യുക്തിവാദം എന്താണെന്ന് അറിയില്ല. നോർത്ത് കരോലിനയിൽ ഹിസ്പാനിക് വോട്ടേഴ്സ് ഫോറത്തിൽ വാറന്റെ പ്രസംഗം കേട്ടു മടങ്ങുന്ന റിക്കി ഹർട്ടാഡോ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com