ADVERTISEMENT

മിസ്സിസ്സാഗ∙ ഭൂമിദേവിക്ക്‌ ഒരു സ്നേഹ സമർപ്പണവുമായി നൂപുര ക്രിയേഷൻസ് അവതരിപ്പിച്ച നൃത്തശില്പം അവനി ആസ്വാദകർക്ക്  നയന മനോഹരമായ ഒരു വിസ്മയകാഴ്ചയായി !

avani-3

മിസ്സിസ്സാഗായിലുള്ള  മെഡോവയിൽ തീയേറ്ററിലെ നിറഞ്ഞ സദസ്സിൽ ശബ്ദ -വെളിച്ച സാങ്കേതിക മികവിൽ 16—ഓളം കലാകാരികൾ ആസ്വദിച്ചു നൃത്തമാടിയപ്പോൾ ആസ്വാദക മനസ്സിൽ അതൊരു അവിസ്മരണീയാനുഭവമായി.

avani-1

ഇൻഡോ -കനേഡിയൻ  കൾച്ചറൽ ഇനീഷ്യേറ്റീവ്  വിമൻ  ഹീറോ, വാട്ടർ  ഫ്രണ്ട്  അവാർഡ്  തുടങ്ങിയ നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ  നേടിയിട്ടുള്ള , കാനഡയിലെ അറിയപ്പെടുന്ന നർത്തകിയും നൃത്താധ്യാപികയുമായ  ഗായത്രി ദേവി വിജയകുമാറായിരുന്നു   പ്രകൃതി സംരക്ഷണത്തിന്റെ  പ്രാധാന്യം  വിളിച്ചോതുന്ന ഈ  നൃത്താവിഷ്കാരത്തിന്റെ ശില്പി . 

avani-4

ആശയാവിഷ്ക്കാരവും  കോറിയോഗ്രഫിയും  നിർവഹിച്ചത്  ഈ വർഷത്തെ സംസ്ഥാന സംഗീത-നാടക അക്കാദമി അവാർഡ് ജേതാവും  പ്രമുഖ നർത്തകിയും  കോറിയോഗ്രാഫറുമായ അശ്വതി വി നായരാണ് . പ്രമുഖരായ കൈതപ്രം ദാമോദരൻ  നമ്പൂതിരി  എഴുതി ,  എൻ.കെ. മധുസൂദനൻ  ചിട്ടപ്പെടുത്തിയിരിക്കുന്ന  'അവനി' യിലെ  സംഗീതം  പൂർണ്ണമായും  പ്രീ-റെക്കോർഡ്  ചെയ്തത്  ഇന്ത്യയിലായിരുന്നു .

avani-uthara

നൂപുര സ്‌കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസിലെ- സാർണിയ, ലണ്ടൻ, സ്‌കാർബൊറോ, മിസ്സിസ്സാഗ, ബ്രാംപ്ടൻ , കേംബ്രിഡ്ജ്  എന്നീ  സ്ഥലങ്ങളിൽ നിന്നുള്ള  മുതിർന്ന വിദ്യാർത്ഥികളും  പൂർവ്വ വിദ്യാർത്ഥികളുമാണ് ഇതിൽ പങ്കെടുത്തത് .ഗായത്രിദേവിയുടെ പുത്രിയും നൃത്ത രംഗത്തു ഇതിനോടകം കഴിവ് തെളിയിച്ചു  നിരവധി  "എമേർജിങ് ആർട്ടിസ്റ്റ് " പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഉത്തര മേനോനായിരുന്നു ഭൂമിദേവിയായി  സ്റ്റേജ് നിറഞ്ഞാടിയത്. സിഐബിസി. മൊബൈൽ  മോർട്ഗേജ്  അഡ്വൈസർ  അനിൽ കരിപ്പൂർ, ശുഭ (യോഗി ആൻഡ് പാർട്ട്ണെസ്) ,  വിബിൻ വിൻസെന്റ്  (റിയൽ എസ്റ്റേറ്റ് ) , ചൈതന്യ  ഹെൽത്ത്  സർവീസസ്  എന്നിവരായിരുന്നു  'അവനി' യുടെ പ്രധാന   സ്‌പോൺസർമാർ. 

എസ്ജി  എക്സ്പ്രെഷൻസ്  മാനേജിങ് ഡയറക്ടറും  നൃത്ത -സംഗീത അദ്ധ്യാപികയുമായ സുജാത ഗണേഷായിരുന്നു  പരിപാടിയുടെ പ്രധാന അവതാരക. നൂപുര സ്‌കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസിന്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ചു നടന്ന  "നുപൂരോത്സവ"ത്തിന്റെ ഭാഗമായാണ്  "അവനി " അവതരിപ്പിച്ചത്. ഈ കലാ മുഹൂർത്തത്തിന്  സാക്ഷ്യം വഹിക്കാൻ  കാനഡയിലെ   കലാരംഗത്ത്  പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ എത്തിയിരുന്നു. പരിപാടികളിൽ പങ്കെടുത്തവർക്കുള്ള   സമ്മാന വിതരണത്തോടെ  നൂപൂരോത്സവം സമംഗളം പര്യവസാനിച്ചു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com