ADVERTISEMENT

ഡാലസ് ∙ 1994–ൽ ഫിഫാ വേൾഡ് കപ്പ് ഡാലസിലെ കോട്ടൻ ബൗൾ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരുന്നതിന് മുഖ്യ പങ്കുവഹിച്ച ജയിംസ് ഗ്രഹാം (72) ഹൃദയാഘാതത്തെ തുടർന്ന് ഡാലസിൽ അന്തരിച്ചു.

 

james-grahambell-worldcup-gif

1994–ൽ അമേരിക്കയായിരുന്നു ഫിഫ വേൾഡ് കപ്പിന് ആതിഥേയത്വം വഹിച്ചത്. അമേരിക്കയിലെ ഒൻപതു സ്ഥലങ്ങളിലായി നടന്ന വേൾഡ് കപ്പിൽ ഡാലസ് സ്ഥാനം പിടിച്ചത് 1980 ലെ ഡാലസ് മേയറായിരുന്ന അനറ്റ് സ്ടോസിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഫുട്ബോളിനെ കുറിച്ചു യാതൊരു അറിവുമില്ലാതിരുന്ന മേയർ  ജയിംസിനോടായിരുന്നു ഇതിനെ കുറിച്ച് അഭിപ്രായമാരാഞ്ഞത്. 1988 ലായിരുന്നു അമേരിക്കയെ വേൾഡ് കപ്പിനായി ഫിഫ തിരഞ്ഞെടുത്തത്.

 

ഡാലസിലെ കലാ– കായിക രംഗത്തെ അതികായകനായിരുന്നു ജയിംസ്. 1994–ൽ സ്പെയ്ൻ സൗത്ത് കൊറിയ, ജർമനി– സൗത്ത് കൊറിയ എന്നീ മത്സരങ്ങളാണ് ഡാലസിലെ കോട്ടൺ ബോൾ സ്റ്റേഡിയത്തിൽ അരങ്ങേറിയത്.

 

1986–87 മേജർ ഇൻഡോർ സോക്കർ ലീഗ് ചാംപ്യൻ ഡാലസ് സൈഡ് കിൽസ് പ്രസിഡന്റായിരുന്ന ജയിംസ്. ഡാലസ് ഫെയർ പാർക്കിന്റെ വികസനത്തിലും മുഖ്യ പങ്കുവഹിച്ചു. ഡാലസ് സിറ്റി സെന്റ് എ കിഡ് (Sent a Kid to Camp) പ്രോഗാമിന്റെ ഫൗണ്ടിങ്ങ് ചെയർമാൻ കൂടിയാണ്. ഭാര്യയും രണ്ടു മക്കളും ഉൾപ്പെടുന്നതാണ് ജയിംസിന്റെ കുടുംബം. സ്പാർക്കർമാൻ / ഹിൽക്രാസ്റ്റ് ഫ്യൂണറൽ ഹോമിൽ ബുധനാഴ്ച (നവംബർ 20) പൊതുദർശനവും ലവേഴ്സ് ലൈൻ യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ചിൽ വ്യാഴാഴ്ച മൂന്നുമണിക്ക് സംസ്ക്കാര ശുശ്രൂഷയും ഉണ്ടായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com