ADVERTISEMENT

ഷിക്കാഗോ∙ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ 36-ാം ക്രിസ്മസ് ആഘോഷം ഡിസംബര്‍ 7 ശനിയാഴ്ച വൈകിട്ട് 5 നു സിറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍  നടത്തും. ഈ ധന്യ നിമിഷങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച്, ലോക രക്ഷിതാവായ ക്രിസ്തു എന്നും ഹൃദയത്തില്‍ ജനിക്കുന്ന അനുഭവം ഉള്‍ക്കൊള്ളാനും, സ്വര്‍ഗ്ഗീയരോടൊപ്പം മാനവീകര്‍ പാടിയ ഗാനങ്ങള്‍ കേട്ട് ആസ്വദിക്കാനും എല്ലാവരേയും  സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 

ഈ ശുശ്രൂഷയില്‍ മുഖ്യാതിഥിയായി മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്കന്‍ ഭദ്രാസനാധിപന്‍ മോസ്റ്റ് റവ.ഡോ. ഫിലിപ്പോസ് മാര്‍ സ്‌തെഫാനോസ് സന്ദേശം നല്‍കും. വിന്റി സിറ്റിയുടെ അഭിമാനമായ 15 ഇടവകകള്‍ ഒത്തൊരുമിച്ച് അണിചേരുന്ന ഒരു മഹാസംഗമമാണ് ഈ കൂടിവരവ്. 

ജീവിതയാഥാർഥ്യങ്ങള്‍ക്കു മുന്നില്‍ പകച്ചുനില്‍ക്കുന്ന, ആരുടേയും സഹായം ഇല്ലാതെ, തലചായ്ക്കാന്‍ സ്വന്തമായി ഇടമില്ലാത്ത 2 കേരളീയ കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മ്മിച്ച് അതിന്റെ താക്കോല്‍ ദാനം ഈ പരിപാടിയില്‍ വച്ചു നടത്തുന്നതാണ്. 

ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങളുടെ വിജയത്തിനായി റവ.ഫാ. ദാനിയേല്‍ ജോര്‍ജ് (ചെയര്‍മാന്‍), ജേക്കബ് കെ. ജോര്‍ജ് (ജനറല്‍ കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിനു നേതൃത്വം നല്‍കുന്നത് റവ.ഫാ. ബാബു മഠത്തില്‍പറമ്പില്‍ (പ്രസിഡന്റ്), റവ. സുനീത് മാത്യു (വൈസ് പ്രസിഡന്റ്), ജോര്‍ജ് പി. മാത്യു (സെക്രട്ടറി), സിനില്‍ ഫിലിപ്പ് (ജോയിന്റ് സെക്രട്ടറി), ആന്റോ കവലയ്ക്കല്‍ (ട്രഷറര്‍) എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com