ADVERTISEMENT

ജഴ്സിസിറ്റി (ന്യുജഴ്സി) ∙ ഗുരു നാനാക്കിന്റെ 550–ാമത് ജന്മവാർഷികം നവംബർ 23ന് ന്യുജഴ്സി പെർഫോമിങ് ആർട്ട്സ് സെന്ററിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ന്യുജഴ്സി ഗവർണർ ഫിൽമർഫി, സ്റ്റേറ്റ് അറ്റോർണി ജനറൽ ഗുർബീർ ഗ്രൊവാൾ, ഹൊബൊക്കൻ സിറ്റി മേയർ റവി ബല്ല എന്നിവർ ടർബർ ധരിച്ച് ഒരേ വേദിയിൽ പ്രത്യക്ഷപ്പെട്ടത് പരിപാടിയിൽ പങ്കെടുത്ത മൂവായിരത്തിലധികം പേർക്ക് പുതിയൊരു അനുഭവമായിരുന്നു.

guru-nanak

സിക്ക് കമ്മ്യൂണി ന്യുജഴ്സി സംസ്ഥാനത്തിന് നൽകിയ വിലയേറിയ സംഭാവനകളെ ഗവർണർ ഫിൽ മർഫി പ്രത്യേകം പ്രശംസിച്ചു. വർഗ–വർണ–മത ഭേദമില്ലാതെ എല്ലാവരെയും ഒരേപോലെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന സിക്ക് മതം പ്രസക്തമാണെന്ന് ഗവർണർ ചൂണ്ടികാട്ടി.

യുഎസിലെ ആദ്യ ഇന്ത്യൻ സിക് അമേരിക്കൻ അറ്റോർണി ജനറൽ ഗുർബീർ സിങ് ഹൂസ്റ്റണിൽ ജീവത്യാഗം ചെയ്ത  ഡപ്യൂട്ടി സന്ദീപ് സലിവാലിന്റെ സേവനങ്ങളെ അനുസ്മരിച്ചു.

സിക്കിസം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലറ്റസ് ഫെയർ എമറൽ, സിക്ക് ചേംബർ ഓഫ് കൊമേഴ്സ് ഗ്ലോബൽ, ദൻ ഗുരു നാനാക്ക്  ജന അന്യാ സേവ എന്നീ സംഘടനകൾ സംയുക്തമായാണ് ഗുരുനാനാക്ക് ജയന്തി സംഘടിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com