sections
MORE

സ്‌നേഹ ദൂത് കാരളിന് ഉജ്ജ്വല തുടക്കം

chicago-snehadoot
SHARE

ഷിക്കാഗോ∙ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയുടെ ദശവത്സര കരോളായ സ്‌നേഹ ദൂത് 2019 ന് ഡിസംബര്‍ 1 ഞായറാഴ്ച 10 മണിക്ക് റവ.ഫാ. തോമസ് മുളവനാലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം 12 മെഴുകുതിരികള്‍ തെളിയിച്ചു കൊണ്ട് തുടക്കം കുറിച്ചു . 

വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തില്‍ മത്സര വീര്യത്തോടെ ഭക്തിനിര്‍ഭരമായ കരോള്‍ വിവിധ വീടുകള്‍ സന്ദര്‍ശിച്ച് 23 വരെ നടത്തപ്പെടും . ഓരോ വാര്‍ഡിനും സ്‌നേഹദൂതിന്റെ സമാപനം വളരെ ആഘോഷമായി നടത്തപ്പെടും . വിവിധ കൂടാരയോഗങ്ങളുടെ കോര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമികരണള്‍ ആണ് ഒരുക്കിയിരിക്കുന്നത് . 

ഈ വര്‍ഷത്തെ സ്‌നേഹദൂതിന്റെ കോര്‍ഡിനേറ്റര്‍മാരായി സിബി കൈതക്കത്തൊട്ടിയില്‍ , ഷൈനി തറത്തട്ടേല്‍ എന്നീവരെ തിരഞ്ഞെടുത്തു . കൈക്കാരന്‍ മാരായ സാബൂ നടുവീട്ടില്‍ , സിനി നെടും തുരുത്തിയില്‍ , സണ്ണി മേലേടം , ജോമോന്‍ തെക്കേപറമ്പില്‍ , ക്രിസ് കട്ടപ്പുറം എന്നിവര്‍ വിവിധ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കും . 

ക്രിസ്മസിനോട് അനുബന്ധിച്ച് പുല്‍ക്കൂട് മത്സരം , വീട് അലങ്കാര മത്സരം , ക്രിസ്മസ്സ് പാപ്പാ മത്സരം , കുട്ടികളുടെ പുല്ക്കൂട് മത്സരം , ജിഗ്ഗിള്‍ ബെല്‍പരേഡ് , ജീഗ്ഗീള്‍ ബസ്സ് എന്നിവ കൃമീകരിച്ചിട്ടുണ്ട് . വികാരി ഫാ. തോമസ്സ് മുളവനാല്‍ സ്‌നേഹോഷ്മളമായ അന്തരീക്ഷവും സമാധാനവും സൃഷ്ടിക്കട്ടെ എന്ന് ആശംസിക്കുകയും എല്ലാം വാര്‍ഡിലേക്കും ഉണ്ണിയേശുവിന്റെ രൂപം വെഞ്ചരിച്ച് നല്‍കുകയും ചെയ്തു .

സ്റ്റീഫന്‍ ചൊള്ളബേല്‍ (പി. ആര്‍.ഒ) അറിയിച്ചതാണിത്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN US
SHOW MORE
FROM ONMANORAMA