ADVERTISEMENT

ഹൂസ്റ്റൺ ∙ ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള വാർഷിക വിന്റർ കൺവൻഷൻ ഡിസംബർ 8നു ഞായറാഴ്ച വൈകുന്നേരം 5.30 നു സെന്റ് തോമസ് ഇവവാഞ്ചലിക്കൽ (10502, Altonbury Ln, Houston, TX 77031) വച്ചു നടത്തും.

പ്രഫസർ എം.വൈ.യോഹന്നാൻ നേതൃത്വം നൽകുന്ന ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ് കോലഞ്ചേരി ആസ്ഥാനമായി സഭ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്. രക്ഷകനായ യേശു ക്രിസ്തുവിലൂടെ ലഭിക്കുന്ന‌ വിശുദ്ധീകരണം അനുഭവിച്ചു കൊണ്ട് പ്രവർത്തിക്കുകയും സഭ വ്യത്യാസമെന്യേ സുവിശേഷ വേല ചെയ്യുകയും ചെയ്യുന്ന കൂട്ടായ്മയാണ് സിആർഎഫ്. സഭയോ സമുദായമോ മാറുകയല്ല, മറിച്ചു ഹൃദയമാണ് രൂപാന്തരപ്പെടേണ്ടതെന്നും മനസാന്തരപ്പെട്ടവരുടെ മനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ അടിയന്തര ആവശ്യവുമെന്നാണ് ഫെല്ലോഷിപ് വിശ്വസിക്കുന്നത്.

 സജു കുര്യാക്കോസും സാലി സജുവുമാണ് ദൈവവചന പ്രഘോഷണങ്ങൾ നൽകുന്നത്.  പ്രഫ. എം.വൈ.യോഹന്നാൻ നൽകുന്ന വിഡിയോ മെസ്സേജും ഉണ്ടായിരിക്കും.

ഡിസംബർ 7നു ഓസ്റ്റിനിലും കൺവൻഷൻ  ക്രമീകരിച്ചിരിച്ചിട്ടുണ്ട്. CRF നടത്തിവരാറുള്ളസുവിശേഷ മഹായോഗത്തിലേക്കു എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

പ്രഫ. എം. വൈ.യോഹന്നാൻ എല്ലാ ദിവസവും രാവിലെ 9 നും വൈകുന്നേരം 6 നും (ഹൂസ്റ്റൺ സമയം)) പവർവിഷൻ ടിവിയിൽ വചനസന്ദേശം നൽകുന്നു. പ്രസ്തുത സന്ദേശം യൂട്യൂബ് (CRF Gospel Channel )ലും www.crfgospel.org/tv ലും ലഭ്യമാണ്. ഈ സന്ദേശം ഓഡിയോ രൂപത്തിൽ നിങ്ങളുടെ വാട്സാപ്പിൽ  ലഭിക്കുവാൻ നിങ്ങളുടെ പേരും സ്ഥലവും +91 9142303030 എന്ന നമ്പറിലേക്കു അയച്ചു കൊടുക്കുക. 

വിവരങ്ങൾക്ക് - 832 987 2075 (സന്തോഷ് മാത്യു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com