ADVERTISEMENT

ആൽബനി(ന്യുപെൻസിൽവാനിയ) ∙ എട്ടു വയസ്സുള്ള മകനെയും നാലു വയസ്സുള്ള മകളും ഒരു പ്ലാസ്റ്റിക് കയറിന്റെ രണ്ടറ്റത്തായി കെട്ടി തൂക്കി കൊന്ന കേസിൽ മാതാവ് ലിസ സിൻഡറെ (36) പൊലീസ് അറസ്റ്റു ചെയ്തു. എന്താണു മാതാവിനു കുട്ടികളെ കൊലപ്പെടുത്താൻ ഉണ്ടായ പ്രേരണയെന്ന് പൊലീസ്  വ്യക്തമാക്കിയില്ല.

mother-arrested-gif

 

പെൻസിൽവാനിയ ആൽബനി ടൗൺഷിപ്പിൽ സെപ്റ്റംബർ 23ന്  മക്കൾ തൂങ്ങി നിൽക്കുന്നതായി മാതാവ് തന്നെയാണു പൊലീസിൽ അറിയിച്ചത്. പൊലീസ് എത്തി കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇരുവരും പിന്നീട് മരിച്ചു. 

 

8 വയസ്സുള്ള മകൻ സ്കൂളിൽ മറ്റു കുട്ടികൾ കളിയാക്കിയതിൽ നിരാശനായിരുന്നു വെന്നും സഹോദരി നാലു വയസ്സുകാരിയും സഹോദരനോട് അനുകമ്പ പ്രകടിപ്പിച്ചിരുന്നുവെന്നും മാതാവ് പൊലീസിനോട് പറഞ്ഞിരുന്നു. ഇതാണു രണ്ടു പേരുടേയും മരണത്തിന് കാരണമെന്നും ഇവർ അറിയിച്ചു. എന്നാൽ കൊറോണറുടെ ഓഫിസ് രണ്ടും കൊലപാതകമാണെന്ന് കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് മാതാവിനെ അറസ്റ്റ് ചെയ്തത്.

 

കുട്ടികളുടെ മരണത്തിന് മുൻപ് മാതാവ് കെട്ടിതൂക്കി കൊലപ്പെടുത്തുന്നതും കാർബൺ മോണോക്സയ്ഡ് ഉപയോഗിച്ചു കൊലപ്പെടുത്തുന്നതും എങ്ങനെയാണ് എന്ന് ഇന്റർനെറ്റിൽ പരിശോധിച്ച വിവരം പൊലീസ് കണ്ടെത്തിയിരുന്നു.

 

8 വയസ്സുകാരൻ കളിയാക്കിയതിൽ നിരാശനായിരുന്നു എന്ന വാദം സ്കൂൾ അധികൃതർ നിഷേധിച്ചു. സംഭവം നടന്ന ദിവസം സ്കൂൾ ബസ്സിൽ നിന്നും ഇറങ്ങി കുട്ടി സന്തോഷവാനായാണ് വീട്ടിൽ എത്തിയതെന്നു ക്യാമറ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണെന്നും ഇവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com