ADVERTISEMENT

സൗത്ത് കാരലൈനാ ∙ മുയലുകളെ വേട്ടയാടുന്നതിനിടയിൽ പിതാവിന്റെ തോക്കിൽ നിന്നുള്ള വെടിയേറ്റ് ഒൻപതു വയസ്സുകാരനു ദാരുണ അന്ത്യം.

 

corton-williams-family-gif

കുടുംബാംഗങ്ങളുമൊരുമിച്ചു താങ്ക്സ് ഗിവിങ്ങ് ദിനത്തിൽ സ്പ്രിങ് ഫീൽഡിൽ വേട്ടയാടുന്നതിനിടയിൽ ഉണ്ടായ ദയനീയ അപകടമാണിതെന്ന് സൗത്ത് കാരലൈന നാച്ച്വറൽ റിസോഴ്സസ് വക്താവ് റോബർട്ട് മെക്വള പറഞ്ഞു. ആറു മുതിർന്നവരും രണ്ടു കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. സംഭവം നടക്കുമ്പോൾ ഇവർ ഫീൽഡിന് പുറത്തായിരുന്നു. പൊലീസ് വിദഗ്ദ്ധമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

വെടിയേറ്റു മരിച്ച  ബാലൻ കോൾട്ടൻ വില്യംസ് നാലാം ഗ്രേഡ് വിദ്യാർഥിയായിരുന്നു. വേട്ടയാടുന്നതിൽ വളരെ താൽപര്യം പ്രകടിപ്പിച്ചിരുന്ന കുട്ടി പിതാവിനോടൊപ്പം ഫിഷിങ്ങിനു പോകുക പതിവായിരുന്നു.

 

ജീവിതത്തിൽ നല്ല ദിനങ്ങളും ചീത്ത ദിനങ്ങളും ഉണ്ട്. ഇന്നു ഞങ്ങളുടെ ചീത്ത ദിനമാണ്. പക്ഷേ ആ ദിനത്തെ അവിസ്മരണീയമാക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്. കുടുംബാംഗങ്ങൾ പറഞ്ഞു. ഞങ്ങളുടെ പ്രിയപ്പെട്ട മകൻ മരിച്ചുവെങ്കിലും മറ്റുള്ളവർക്കു അവനിലൂടെ പുതിയൊരു ജീവിതം കിട്ടുമെങ്കിൽ അതിൽ ഞങ്ങൾ സന്തോഷിക്കുന്നു. അതുകൊണ്ടാണ് മൂന്നു കുട്ടികൾക്ക്  ലിവർ, കിഡ്നി തുടങ്ങിയ അവയവങ്ങൾ ദാനം ചെയ്യാൻ  തീരുമാനിച്ചത്. വിൽസൻ ബ്ലു ഡെവിൾസ് ജൂനിയർ ലീഗ് കളിക്കാരൻ കൂടിയാണ് വില്യം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com