ADVERTISEMENT

ഫിലഡൽഫിയ ∙ ചരിത്ര നഗരമായ ഫിലഡൽഫിയയിൽ കേരളത്തിലെ ഭക്ഷണ സംസ്ക്കാരത്തിൽ പുത്തൻ വിജയഗാഥ രചിച്ച അൽമാഇദ ഗ്രൂപ്പ് സാരഥികൾക്കു സ്വീകരണം നൽകി. ഗ്രൂപ്പ് ചെയർമാൻ സാദിഖ് കടവിലും അദ്ദേഹത്തിന്റെ ഭാര്യയും കമ്പനി സിഇഒയുമായ ഉമൈബാൻ സാദിഖും ഹൃസ്വ സന്ദർശനത്തിനായി അമേരിക്കയിൽ എത്തിയതായിരുന്നു. ഫോമാവിസ് അറ്റ്ലാന്റിക് റീജിയൻ മുൻ വൈസ് പ്രസിഡന്റ് സാബു സ്കറിയ, സിറാജ്, ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് സന്തോഷ് എബ്രഹാം എന്നിവർ ചേർന്നാണ് സ്വീകരണം ഒരുക്കിയത്.

സ്വീകരണ സമ്മേളനത്തിൽ കോട്ടയം അസോസിയേഷൻ പ്രസിഡന്റ് കമാൻറർ ജോബി ജോർജ്ജ്, മാപ് 2020 പ്രസിഡന്റ് ഷാലു പുന്നൂസ്, മാപ് ട്രഷറർ ശ്രീജിത്ത് കോമത്ത്, മല്ലു കഫെ ഉടമ ജോൺ മാത്യു, ജെകെ ഉടമ ജിജു, റെനി എസ് ജോസഫ്, നർമ്മദാ ഫുഡ്സ് ഡയറക്ടർ ഷാജു, ജെയിംസ്, ജോൺ ശാമുവേൽ, കുര്യാക്കോസ് വർഗ്ഗീസ്, കെ എസ് എബ്രഹാം, ക്രിസ്റ്റി മാത്യു, ജസ്റ്റിൻ ജോസ്, അലിൻ, സിജിൻ, റോയി അയിരൂർ, സാം മുതലായവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com