ADVERTISEMENT

ഗാർലന്റ് (ഡാലസ്) ∙ 26 വർഷത്തിനുള്ളിൽ ഒരൊറ്റ ദിവസം പോലും അവധിയെടുക്കാതെ സ്കൂളിൽ അധ്യാപനവൃത്തിയിൽ ഏർപ്പെട്ട എൺപത്തിനാലു വയസ്സുള്ള അധ്യാപിക ഷാരോൺ ബ്രാഡ്‌ലിയെ ഗാർലന്റ് ഐഎസ്ഡി ആദരിച്ചു.

പതിവുപോലെ ഡിസംബർ 2 തിങ്കളാഴ്ച സ്കൂളിലെത്തിയ ഷാരന് അധ്യാപകരും വിദ്യാർഥികളും അപ്രതീക്ഷിത സ്വീകരണ ചടങ്ങാണ് സംഘടിപ്പിച്ചത്. നാമാൻ എച്ച്എസ്  (NAAMAN H.S) ഫോറസ്റ്റ് ഹൈസ്കൂളിലെ ഹെൽത്ത് സയൻസ് അധ്യാപികയാണ് ഷാരൺ. വിദ്യാർഥികളെ സംബന്ധിച്ചു ഷാരൺ എന്നും ഒരു മാതൃകാ അധ്യാപികയാണ്.

പാരമെഡിക്, ഫ്ലൈറ്റ് നാഴ്സ് എന്നീ നിലകളിൽ പ്രവർത്തിച്ച ഷാരൺ 26 വർഷം മുമ്പാണ് ഐഎസ്ഡിയിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്. ഡാലസിൽ ജോൺ എഫ് കെന്നഡി വെടിയേറ്റു ഗുരുതരാവസ്ഥയിൽ പാർക്ക് ലാന്റ് ആശുപത്രിയിൽ എത്തിയപ്പോൾ ഷാരൺ എമർജൻസി റൂമിൽ  പ്രവർത്തിച്ചിരുന്നു.

ഭർത്താവ് മരിച്ചിട്ടും , കഴിഞ്ഞ ഒക്ടോബറിലെ ചുഴലിക്കാറ്റിൽ വീടിനു നാശം സംഭവിച്ചു അവിടെ നിന്നും മാറി താമസിക്കേണ്ടി വന്നിട്ടും ഒരൊറ്റ അവധിപോലും ഇവർ എടുത്തിരുന്നില്ല.

ഞാൻ ഒരിക്കലും റിട്ടയർ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. എന്റെ മനസ്സ് ഇപ്പോഴും യൗവനാവസ്ഥയിലാണ് ടെക്സസ് വർക്ക് ഫോഴ്സ് എന്റെ ലൈസെൻസ് തിരിച്ചെടുക്കുന്നതുവരെ ഞാൻ സ്കൂളിൽ എത്തും ഷാരോൺ പറഞ്ഞു.

എല്ലാവരേയും ഇഷ്ടപ്പെടുന്ന, എല്ലാവരാലും ആദരിക്കപ്പെടുന്ന അദ്ധ്യാപികയാണ് ഷാരനെന്ന് സഹപ്രവർത്തകർ അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com