ADVERTISEMENT

അറ്റ്ലാന്റാ ∙ ഡിസംബർ 8 ന് അറ്റ്ലാന്റാ ടെയ്‍ലർ പെറി സ്റ്റുഡിയോയിൽ നടന്ന മിസ്സ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ സൊസിബിനി ടുൺസി (ZOZIBINI TUNZI) മിസ്സ് സൗത്ത് ആഫ്രിക്ക (26) വിജയ കിരീടം ചൂടി. ആദ്യ റണ്ണർ അപ്പായി റിക്കൊ മാഡിസൺ (മിസ്സ് പ്യുർട്ടിക്കൊ)യേയും രണ്ടാമത് റണ്ണർ അപ്പായി സോഫിയാ ആറഗൺ (മിസ്സ് മെക്സിക്കൊ)യേയും തിരഞ്ഞെടുത്തു. ഞായറാഴ്ച വൈകിട്ടാണ് ഫലപ്രഖ്യാപനം ഉണ്ടായത്.

Zozibini-Tunzi-2

മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ മൂന്നാം തവണയാണ് മിസ്സ് സൗത്ത് ആഫ്രിക്ക വിജയ കിരീടം ചൂടുന്നത്. (1978, 2017) ക്ലൈമറ്റ് ചെയ്ഞ്ചിനെതിരെ പ്രധാന അഞ്ചു ചോദ്യങ്ങൾക്ക് ഉചിതമായ മറുപടി നൽകിയാണ് ഇവരെ വിജയിയായി പ്രഖ്യാപിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു നേതാക്കന്മാർ കൂട്ടമായും, ഓരോ വ്യക്തിയായും ചിന്തിച്ചു പ്രവർത്തിക്കണമെന്നാണ് ഇവർ അഭിപ്രായപ്പെട്ടത്. 

Zozibini-Tunzi-3

ഞാൻ ജനിച്ചു വളർന്ന രാജ്യത്ത് സ്ത്രീകളുടെ സൗന്ദര്യം ദർശിക്കുക എന്നതു അസാധാരണമാണ് എന്നാൽ ആ ചിന്താഗതി തിരുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു  മിസ്സ് സൗത്ത് ആഫ്രിക്ക പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 മത്സരാർത്ഥികളാണ് മിസ്സ് യൂണിവേഴ്സിനു വേണ്ടി മത്സരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com