ADVERTISEMENT

കാൽഗരി ആൽബർട്ട ∙ സെന്റ് മദർ തെരേസ സിറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ മൂന്നുദിവസത്തെ ബൈബിൾ കൺവൻഷൻ സംഘടിപ്പിക്കുന്നു. കാൽഗറി ബഥനി ചാപ്പലിൽ വച്ച് ജനുവരി 17 ,18 ,19 (വെള്ളി ശനി, ഞായർ) തീയതികളിലാണ് ധ്യാനം.

വചന പ്രഘോഷകനും മലങ്കര കത്തോലിക്കാ അതിരൂപതയുടെ കീഴിലുള്ള മൗണ്ട് കാർമൽ റിട്രീറ്റ് ഡയറക്ടറുമായ ഡാനിയൽ പൂവണ്ണത്തിലിന്റെ നേതൃത്വത്തിലാണ് ഈ ത്രിദിന ധ്യാനപരിപാടി. നാട്ടിലും മറുനാടുകളിലുമുള്ള മലയാളി ക്രിസ്ത്യൻ കൂട്ടായ്‍മകൾക്കു സുപരിചിതനായ അദ്ദേഹം ലോകമെമ്പാടും ബൈബിളിൽ നിരവധി സംഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. പ്രധാനമായും ബൈബിൾ വചനങ്ങൾ വിശദീകരിക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും കൂടുതൽ ഊന്നൽ കൊടുക്കുന്ന അദ്ദേഹത്തിന്റെ ധ്യാനപ്രസംഗങ്ങൾ യൂട്യൂബിലും ലഭ്യമാണ്.

ആദ്യ ദിവസമായ ജനുവരി 17 വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന ധ്യാനപരിപാടി വൈകീട്ട് ആറുമണിക്ക് സമാപിക്കും. രണ്ടാം ദിവസവും രാവിലെ പത്തു മുതൽ വൈകീട്ട് ആറു വരെയാണ് ധ്യാനം. മൂന്നാം ദിവസമായ ഞായറാഴ്ച ഉച്ചതിരിഞ്ഞു ഒന്നരയ്ക്ക് ആരംഭിക്കുന്ന ധ്യാനം രാത്രി ഏഴരയോടെ സമാപിക്കും. ഈ ത്രിദിനധ്യാനപരിപാടിയിൽ പങ്കെടുക്കാൻ ഇടവക വികാരി ഫാ.സജോ പുതുശ്ശേരി എല്ലാവരെയും സ്വാഗതം ചെയ്യുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com