ADVERTISEMENT

ഹണ്ട്സ്‌വില്ല ∙ ജയിൽ വാർഡനെ കഴുത്തറുത്തു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ബുധനാഴ്ച വൈകിട്ട് ഹണ്ടസ്‌വില്ല ജയിലിൽ നടപ്പാക്കി. ഡാലസിൽ കവർച്ച നടത്തിയ കേസ്സിൽ 70 വർഷം ജയിൽ ശിക്ഷ അനുഭവിച്ചുവന്നിരുന്ന ട്രാവിസ് ടണലിനെ (46) ഷൂ ഫാക്ടറിയിൽ ജോലിക്കു നിയോഗിച്ച നടപടി  ഇഷ്ടപ്പെടാതിരുന്നതാണു ജയിൽ വാർഡനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനു കാരണമായത്.

2003 ജനുവരി 29 നായിരുന്നു 38 വയസ്സുള്ള വാർഡൻ സ്റ്റാൻലി വൈലിയെ ജയിലിൽ വച്ച് ട്രാവിസ് പുറകിലൂടെ വന്ന് കത്തികൊണ്ട് കഴുത്തറുത്തു കൊന്നത്. ട്രാവിസ് കുറ്റം സമ്മതിച്ചതിനാൽ വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം നൽകണമെന്ന വക്കീലിന്റെ വാദം കോടതി അംഗീകരിച്ചില്ല. ബുധനാഴ്ച രാവിലെ സുപ്രീം കോടതി അപ്പീൽ തള്ളിയതിനെ തുടർന്നു വൈകിട്ട് മാരകമായ വിഷം‌ കുത്തിവച്ചാണ് വധശിക്ഷ നടപ്പാക്കിയത്.

Stanly

ഈ വർഷം ടെക്സസിൽ നടപ്പാക്കുന്ന ഒൻപതാമത്തെതും അമേരിക്കയിലെ 22–ാമത്തെയും വധശിക്ഷയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com