ADVERTISEMENT

ന്യുജഴ്സി ∙ ഫൈൻ ആർട്സ് മലയാളത്തിന്റെ 25–ാ മത് നാടകം നാളെ (ശനിയാഴ്ച) വൈകുന്നേരം അരങ്ങേറും. 'നന്മകൾ പൂക്കും കാലം' ന്യൂഇംഗ്ലണ്ട് മലയാളി അസോസിയേഷന്റെ ക്രിസ്മസ് നവവത്സരാഘോഷങ്ങളോടനുബന്ധിച്ചു ബോസ്റ്റൺ ചെംസ് – ഫോർഡ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്. (200 Richardson Road, NorthCheluns ford, MA-01863).

നാടകാവതരണത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ന്യൂജഴ്സിയിലെ റിഹേഴ്സൽ ക്യാമ്പിൽ നിന്ന് രക്ഷാധികാരി പി. ടി. ചാക്കോ (മലേഷ്യ), പ്രസിഡന്റ് എഡിസൺ ഏബ്രഹാം, സെക്രട്ടറി ടീനോ തോമസ് എന്നിവർ അറിയിച്ചു.

15 പേരടങ്ങുന്ന നാടകസംഘം ഇന്ന് ബോസ്റ്റണിലേക്ക് തിരിക്കും. അക്കരക്കാഴ്ചകൾ ഫെയിം ജോസ്കുട്ടി വലിയകല്ലുങ്കൽ, സജിനി സഖറിയ എന്നിവരെ കൂടാതെ അമേരിക്കയിലെ നാടകരംഗത്ത് പയറ്റിതെളിഞ്ഞ കൊച്ചിൻ ഷാജി, സണ്ണി കല്ലൂപ്പാറ, സന്തോഷ്, ടീനോ തോമസ്, ഷൈനി ഏബ്രഹാം, എഡിസൺ ഏബ്രഹാം, മെറിൻ ടീനോ, ജോർജ് തുമ്പയിൽ എന്നിവരും അരങ്ങെത്തും, ജിജി ഏബ്രഹാം, റോയി മാത്യു, റീനാ റോയി, ഷിബു ഫിലിപ്പ്, സണ്ണി റാന്നി എന്നിവർ അണിയറയില്‍ പ്രവർത്തിക്കുന്നു.

നാടകരംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ന്യൂജഴ്സിയിലെയും ന്യൂയോർക്കിലേയും ഏക കലാസംഘടനയായ ഫൈൻ ആർട്സ് മലയാളത്തിന്റെ ഏറ്റവും പുതിയ സംഗീതനാടകം  ആസ്വദിക്കുന്നതിനായി ബോസ്റ്റണിലും സമീപപ്രദേശങ്ങളിലുമുള്ള കലാസ്വാദകരെ ക്ഷണിക്കുന്നതായി സംവിധായകൻ റെഞ്ചി കൊച്ചുമ്മൻ അറിയിച്ചു.

വിവരങ്ങൾക്ക് :

www.fineartsmalayalamnj.com

www.nemausa.org

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com