ADVERTISEMENT

വാഷിങ്ടൻ ഡിസി ∙ കശ്മീരിലെ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്നും മതസ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടും ഇന്ത്യൻ അമേരിക്കൻ  കോൺഗ്രസ് അംഗവും ഡമോക്രാറ്റിക് പാർട്ടി നേതാവുമായ പ്രമീള ജയ്പാൽ യുഎസ് കോൺഗ്രസിൽ പ്രമേയം അവതരിപ്പിച്ചു. റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധി വാട്ട്കിൻസും താനും ചേർന്നാണ് പ്രമേയം യുഎസ് കോൺഗ്രസിൽ അവതരിപ്പിച്ചതെന്ന് പ്രമീള ജയ്പാൽ ട്വിറ്ററിൽ കുറിച്ചു.

steve-watkins
വാട്ട്കിൻസ്

ജമ്മു കാശ്മീർ താഴ്‌വരയിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് ഇന്ത്യ ഗവൺമെന്റ് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. വാഷിങ്ടനിൽ നിന്നുള്ള ജഡീഷ്യറി കമ്മറ്റിയിലെ ഏക അംഗവും കൺഗ്രഷനൽ പ്രൊഗ്രസീവ് കോക്കസ് ഉപാധ്യക്ഷയുമാണ് ജയ്പാൽ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് പരമാവധി താൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യ ഗവൺമെന്റ് ജമ്മു കശ്മീരിൽ സ്വീകരിച്ച നിലപാടുകളിൽ താൻ അതൃപ്തയാണെന്നും അവർ ട്വിറ്ററിൽ കുറിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com