ADVERTISEMENT

ഷിക്കാഗോ∙ ഡിസംബര്‍ 8 ഞായറാഴ്‌ച, ഫൊറോനാ വികാരി വെരി റവ. ഫാ. എബ്രാഹം മുത്തോലത്തിന്റേയും, മതാധ്യാപകരായ ആൻസി ചേലക്കൽ, മഞ്ചു ചകാരിയാന്തടത്തിൽ, അഞ്ജലി മുത്തോലത്ത്, മരിയ കിഴക്കനടി എന്നിവരുടെ നേത്യുത്വത്തിൽ ആഘോഷകരമായ ആദ്യ കുര്ബാനക്കൊരുങ്ങുന്ന കുട്ടികൾ മാതാവിന്റെ വിമല ഹ്യദയത്തിൽ പ്രതിഷ്ഠിക്കപ്പെട്ടു. ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറൊനാ പള്ളിയിൽ, റെവ. ഫാ. എബ്രാഹംമുത്തോലത്തിന്റെ കാര്‍മികത്തികത്വത്തില്‍  വിശുദ്ധ ബലി അർപ്പിച്ചതിനു ശേഷമാണ് ഈ വിമല ഹ്യദയ പ്രതിഷ്ഠ പ്രാർഥന നടന്നത്. 

ഫാ. മൈക്കിൾ ഇ. ഗെറ്റ്‌ലിയുടെ "33-days to Morning Glory" എന്ന പുസ്തകത്തിനെ ആസ്പദമാക്കി സെന്റ്. ലൂയിസ് ഡി മോൺഫോർട്ട്, സെന്റ് മാക്സിമിലിയൻ കോൾബെ, സെന്റ് മദർ തെരേസ ഓഫ് കൽക്കട്ട, സെന്റ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ, എന്നീ വിശുദ്ധന്മാരുടെ ക്രമപ്രകാരമുള്ള 33 ദിവസത്തെ പ്രാർത്ഥനയിലൂടെയും, മെഡിറ്റേഷനിലൂടെയുമാണ് "മാതാവിന്റെ വിമല ഹ്യദയം വഴി ഈശോയിലേക്ക്" എന്ന ആഗ്രഹം അവർ സഫലീകരിച്ചത്. യഥാർത്ഥ മരിയ ഭക്തരാവുന്ന ഇവർ പരി. കന്യാമറിയത്തിന്റെ വിശ്വാസത്തിന്റെ ഭാഗഭാഗിത്വം ആകുന്നതോടൊപ്പം, മറിയത്തിന്റെ ആത്മാവും ചൈതന്യവും, അവരുടെ ആത്മാവുമായി ബന്ധപ്പെടുകയും, അതുവഴി "അവൻ പറയുന്നത് നിങ്ങൾ ചെയ്യുക" എന്നുപറഞ്ഞ മാതാവിന്റെ ആഗ്രഹം സാധിക്കാൻ അവർ നിർബന്ധിതരാവുകയും ചെയ്യുന്നു. ഈ വിമല ഹ്യദയ പ്രതിഷ്ഠ വഴി അവർ "Army of Immaculate" - ലെ അംഗമാകുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com